Representational Image 

കഅബയെ പുതപ്പിക്കുന്ന കിസ്‌വ, ആദിമ കാലത്തെ ആയുധങ്ങൾ, പ്രവാചകന്‍റെ കാലത്തെ നാണയങ്ങൾ... അപൂർവ്വ കാഴ്ചകളുമായി 'ന്യൂമിസ്ഫില' എക്സ്പോ 14 മുതൽ

മലപ്പുറം: പുരാവസ്തുക്കളും പൈതൃക വസ്തുക്കളും ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരുടെ കൂട്ടായ്മയായ മലപ്പുറം ന്യൂമിസ്മാറ്റിക് സൊസൈറ്റി സംഘടിപ്പിക്കുന്ന നാലാമത് 'ന്യൂമിസ്ഫില' എക്സ്പോ ജനുവരി 14, 15 തിയതികളിൽ മലപ്പുറം എം.എസ്.പി കമ്മ്യൂണിറ്റി ഹാളിൽ നടക്കും.

പരിശുദ്ധ കഅബയെ പുതപ്പിക്കുന്നു കിസ്‌വ, പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്ത് ഉപയോഗിച്ചിരുന്ന അറബ് സെസ്സാനിയൻ നാണയങ്ങൾ, ഇന്ത്യയിൽ ഉപയോഗിച്ചിരുന്ന സ്വർണ നാണയങ്ങൾ, പുരാതന പഞ്ച്മാർക് നാണയങ്ങൾ, ലോകത്ത് ആദ്യമായി ഇറക്കിയ പെന്നി ബ്ലാക്ക് സ്റ്റാമ്പ്, വിന്റേജ് ഇരുചക്ര വാഹനങ്ങൾ, ഗ്രാമഫോണുകൾ, ആദ്യകാല ക്യാമറകൾ, ലോകത്തെ ഏറ്റവും വലുതും ചെറുതുമായ നോട്ടുകൾ, സ്വർണത്തിലും മരത്തിലും സിൽക്കിലുമെല്ലാം നിർമിച്ച കറൻസികൾ, വിവിധ തരം ഫോസിലുകൾ തുടങ്ങിയ അപൂർവ്വ വസ്തുക്കൾ പ്രദർശനത്തിനുണ്ടാവും.

ശനിയാഴ്ച രാവിലെ 9.30ന് അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം നിർവഹിക്കും. പ്രവേശനം സൗജന്യമാണ്

Tags:    
News Summary - 'Numisphila' Expo malappuram from 14th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.