പ്രശസ്ത ന്യൂറോ സർജൻ ഡോ. എം. സാംബശിവൻ അന്തരിച്ചു
ചെന്നൈ: രാഷ്ട്രപതിയുടെ ഒാണററി സർജനായിരുന്ന പ്രശസ്ത ന്യൂറോ സർജൻ ഡോ. എം. സാംബശിവൻ (82) നിര്യാതനായി. ശനിയാഴ്ച രാവിലെ ചെന്നൈയിലെ ഇളയമകെൻറ വസതിയിലായിരുന്നു അന്ത്യം. മൃതദേഹം തിരുവനന്തപുരത്തെ വസതിയായ മെഡിക്കൽകോളജ് ടാഗോർ ഗാർഡൻസിലെ ശിവപ്രിയയിൽ ശനിയാഴ്ച വൈകീട്ട് എത്തിച്ചു. പൊതുദർശനത്തിന് ശേഷം കരമന ബ്രാഹ്മണ സമൂഹം ശ്മശാനത്തിൽ ഞായറാഴ്ച ഉച്ചയോടെ സംസ്കരിക്കും. വഞ്ചിയൂർ കൊച്ചൻവിളാകത്ത് അഭിഭാഷകനും സംസ്കൃത പണ്ഡിതനുമായ മഹാദേവ അയ്യരുടെയും ആവടി അമ്മാളിെൻറയും മകനാണ്.
ആറ് സ്വർണ മെഡലുകളോടെ തിരുവനന്തപുരം മെഡിക്കൽകോളജിൽനിന്ന് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ഇന്ത്യൻ ന്യൂറോ സർജറിയുടെ പിതാവെന്ന് അറിയപ്പെടുന്ന ഡോ. ജേക്കബ് ചാണ്ടിയുടെ ശിഷ്യനായി ഉപരി ബിരുദം നേടി. 1966ൽ ഇദ്ദേഹത്തിെൻറ നേതൃത്വത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ന്യൂറോ സർജറി വിഭാഗം തുടങ്ങിയത്. പിന്നീട് ന്യൂറോ സർജറി വിഭാഗം തലവനായി.
1991ൽ വൈസ് പ്രിൻസിപ്പലായി വിരമിച്ചു. വേദാധ്യാപനത്തിലും വേദഗണിതശാസ്ത്രത്തിലും പ്രാവീണ്യമുണ്ട്. തിരുവനന്തപുരം കോസ്മോ പൊളിറ്റൻ ആശുപത്രിയിൽ ന്യൂറോ വിഭാഗം സീനിയർ കൺസൾട്ടൻറായിരുന്നു. ന്യൂറോളജിക്കൽ സൊസൈറ്റി ഒാഫ് ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ മെഡിക്കൽ സംഘടനകളിൽ ഭാരവാഹിയായിരുന്നു. ന്യൂറോ സർജറിയുമായി ബന്ധപ്പെട്ട് 130ഒാളം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ഗോമതിയമ്മ. മക്കൾ: ഡോ. മഹേഷ് (ന്യൂറോ സർജൻ, കോസ്മോ പൊളിറ്റൻ ഹോസ്പിറ്റൽ, തിരുവനന്തപുരം), കുമാർ (ഹ്യൂമൻ റിസോഴ്സ് മേധാവി, ടി.വി.എസ്, ചെന്നൈ), ശ്രീവിദ്യ (അധ്യാപിക, ദുൈബ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.