Posted On
date_range Updated On
date_range മാളിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം; പൊലീസ് അന്വേഷണം തുടങ്ങി
കളമശ്ശേരി (എറണാകുളം): ഇടപ്പള്ളിയിലെ മാളിൽ യുവതിയെ യുവാവ് നഗ്നത പ്രദർശിപ്പിച്ച് ആേക്ഷപിച്ചതായി പരാതി. രാത്രി ഒമ്പതോടെയാണ് സംഭവം. ക്രിസ്മസ് ദിനത്തിൽ ആലപ്പുഴ കായംകുളം സ്വദേശിനിയായ യുവതിയാണ് കളമശ്ശേരി പൊലീസിൽ പരാതി നൽകിയത്.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കളമശ്ശേരി സി.ഐ സന്തോഷിെൻറ നേതൃത്വത്തിലുള്ള സംഘം മാളിലെ നിരീക്ഷണ കാമറ പരിശോധിച്ച് വരികയാണ്. ദിവസങ്ങൾക്കുമുമ്പാണ് മാളിൽ യുവനടിയെ രണ്ടു യുവാക്കൾ അപമാനിച്ച സംഭവമുണ്ടായത്. രണ്ടുപേരെയും പൊലീസ് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.