Posted On
date_range Updated On
date_range സ്പീക്കര്‍ മാപ്പ് പറയണമെന്നത് എൻ.എസ്.എസ് നിലപാട് -തുഷാർ വെള്ളാപ്പള്ളി
കോട്ടയം: വിവാദ പ്രസംഗത്തിന്‍റെ പേരിൽ സ്പീക്കര്‍ എ.എന്‍. ഷംസീർ മാപ്പ് പറയണമെന്നത് എൻ.എസ്.എസ് നിലപാടാണെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യോഗം അതേക്കുറിച്ച് ആലോചിച്ചിട്ടില്ല. ഒരു വിശ്വാസവും ഹനിക്കപ്പെടരുതെന്നാണ് എസ്.എൻ.ഡി.പി നിലപാട്. വിശ്വാസികളെ ഹനിക്കുന്ന പ്രസ്താവനകൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും തുഷാർ പറഞ്ഞു.
ഷംസീറിന്‍റെ പരാമർശത്തിൽ എൻ.എസ്.എസുമായി ഒരുമിച്ചുള്ള സമരത്തെക്കുറിച്ച് ചർച്ചകൾ നടന്നിട്ടില്ല. എൻ.എസ്.എസ് തുടർപ്രക്ഷോഭം ആ സംഘടനയുടെ തീരുമാനമാണെന്നും തുഷാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.