ചങ്ങനാശ്ശേരി: ജാതി സെൻസസ് നടപ്പാക്കുന്നതിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ലോക്സഭ സ്പീക്കർ എന്നിവർക്ക് എൻ.എസ്.എസ് നിവേദനം സമർപ്പിച്ചു. ജാതി സെൻസസ് രാജ്യത്തെ വർഗീയവും മതപരവുമായ രീതിയിൽ വിഭജിക്കുന്നതിലേക്ക് നയിക്കും. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ സമൂഹം വിഭജിക്കപ്പെടും. ഇത് രാജ്യത്തിന്റെ അഖണ്ഡതയെയും സാഹോദര്യത്തെയും അപകടത്തിലാക്കും.
ജാതി സെൻസസ് വഴി സംസ്ഥാനം ജാതിയും മതപരവുമായ സ്വത്വം അടിച്ചേൽപ്പിക്കുന്നത് പൗരന്മാരെ ജാതിയുടെയും മതപരവുമായ ദുരിതങ്ങളിലേക്ക് തള്ളിവിടുകയും ദേശീയതയുടെ ആഴത്തിലുള്ള പദവിയെ ദുർബലപ്പെടുത്തുകയും ചെയ്യും.
ജാതി സെൻസസിൽനിന്ന് വിട്ടുനിൽക്കണമെന്നും രാജ്യത്തിന്റെ സംഖ്യാബലം ശേഖരിക്കുന്നതിനായി സെൻസസ് പരിമിതപ്പെടുത്തണമെന്നും എൻ.എസ്.എസ് നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.