കോഴിക്കോട്: പി.ടി.എ. റഹീം എം.എൽ.എ നേതൃത്വംനൽകുന്ന നാഷനൽ സെക്കുലർ കോൺഫറൻസ് (എ ൻ.എസ്.സി) ഇന്ത്യൻ നാഷനൽ ലീഗിൽ ലയിച്ചു. ലയനസേമ്മളനം മാർച്ച് 30ന് കോഴിക്കോട്ട് ന ടക്കും.
ഒരേ ആശയനിലപാടുള്ള രണ്ടു പാർട്ടികൾ ആവശ്യമില്ലെന്നതിനാലാണ് ലയനമെന്ന് പി.ടി.എ. റഹീം, െഎ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി.എ. വഹാബ്, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സാമുദായിക രാഷ്ട്രീയത്തിെൻറ കാലം കഴിഞ്ഞു. മതനിരപേക്ഷ ജനാധിപത്യ ആശയങ്ങളുടെ ശാക്തീകരണത്തിന് ഇടതുമതേതര നിലപാടുള്ള സംഘടനകളുടെ ഏകീകരണം അനിവാര്യമാണ്. െഎ.എൻ.എൽ-എൻ.എസ്.സി ലയനം ഇടതുമതേതര ചേരിക്ക് ശക്തിപകരുമെന്നും നേതാക്കൾ പറഞ്ഞു. െഎ.എൻ.എല്ലിെൻറ ബാനറിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അവർ പ്രഖ്യാപിച്ചു.
െഎ.എൻ.എൽ ദേശീയ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ, സംസ്ഥാന ഭാരവാഹികളായ ബി. ഹംസ ഹാജി, നാസർകോയ തങ്ങൾ, എൻ.കെ. അസീസ്, ബഷീർ ബഡേരി, എൻ.എസ്.സി ജനറൽ സെക്രട്ടറി ജലീൽ പുനലൂർ, ഭാരവാഹികളായ ഒ.പി.െഎ. കോയ, പി. പോക്കർ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.