അപകടത്തിന്റെ ദൃശ്യം
Posted On
date_range Updated On
date_range മുത്തങ്ങയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
സുൽത്താൻ ബത്തേരി: ദേശീയ പാത 766ലെ മുത്തങ്ങ തകരപാടിയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. ബത്തേരി താലൂക്ക് ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ട് ഗിരീഷ് കുമാർ (50), അദ്ദേഹത്തിന്റെ ഭാര്യയും അമ്പലവയൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമായ പ്രിയ (43), മകൾ അസ്ന (15), സ്കൂളിലെ മറ്റൊരു അധ്യാപകൻ അജീഷ് കുമാർ (42) എന്നിവർക്കാണ് പരിക്കേറ്റത്.
മൈസൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിരെ വന്ന പിക്കപ്പ് വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം. പരിക്കേറ്റവരെ സുൽത്താൻ ബത്തേരിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.