Posted On
date_range Updated On
date_range തോമസ് ചാണ്ടി മന്ത്രിയായത് അധാർമികം -എൻ.എസ്. മാധവൻ
തിരുവനന്തപുരം: വിദേശത്ത് ശിക്ഷിക്കപ്പെട്ട തോമസ് ചാണ്ടി മന്ത്രിയായത് അധാർമികമാണെന്ന് എൻ.എസ്. മാധവൻ. തെരഞ്ഞെടുപ്പ് നിയമം വിദേശത്ത് ശിക്ഷിക്കപ്പെട്ടവരെ പറ്റി നിശബ്ദമാണ്. നൈതികത അങ്ങനെയല്ല. ചാണ്ടിയുടെ നിയമനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കുവൈത്തിലെ ഇന്ത്യൻ സ്കൂൾ പണാപഹരണക്കേസിൽ തോമസ് ചാണ്ടി അടക്കമുള്ളവരെ കുറ്റക്കാരായി വിധിച്ച വാർത്തയുടെ ലിങ്കും കുറിപ്പിനൊപ്പം വെച്ചിട്ടുണ്ട്. ‘കുവൈത്തിലെ ഇന്ത്യക്കാരെ ഭയങ്കരമായി പറ്റിച്ചതിെൻറ കഥയാണീ റിപ്പോർട്ട്. ശിക്ഷിക്കപ്പെട്ട ഒരാൾ ആനവണ്ടിയുടെ വളയംപിടിക്കുന്നത് അധാർമികമാണ്’ -അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.