Posted On
date_range Updated On
date_range ഗുണ്ടാത്തലവൻ ഓംപ്രകാശിനെ ഗോവയിൽനിന്ന് തിരുവനന്തപുരത്ത് എത്തിച്ചു
തിരുവനന്തപുരം: ഗുണ്ടാത്തലവൻ ഓംപ്രകാശിനെ ഗോവയിൽനിന്ന് തിരുവനന്തപുരത്തെത്തിച്ചു. പേട്ട സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
11മാസം നീണ്ട തിരച്ചിലിനൊടുവിൽ ഗോവയിൽനിന്ന് തിങ്കളാഴ്ചയാണ് തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തത്. പാറ്റൂരിൽ നടന്ന ആക്രമണ കേസിലാണ് അറസ്റ്റ്.
ജനുവരിയിലാണ് പാറ്റൂരിന് സമീപം ഓംപ്രകാശും സംഘവും കാർ തടഞ്ഞുനിർത്തി യുവാക്കളെ വെട്ടിയത്. കൺസ്ട്രക്ഷൻ കമ്പനി ഉടമയായ മുട്ടട സ്വദേശി നിഥിൻ (37), സുഹൃത്തുക്കളായ ആനാട് പഴകുറ്റിസ്വദേശി ആദിത്യ (34), ജഗതി സ്വദേശി പ്രവീൺ (35), പൂജപ്പുര സ ്വദേശി ടിന്റു ശേഖർ (35) എന്നിവരെയാണ് വെട്ടിപ്പരിക്കേല്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.