അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തികള്‍ക്ക് നോട്ടീസ് നല്‍കണം-ഡി.ജി.പി

തിരുവനന്തപുരം: കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് അറസ്റ്റിലാകുന്ന വ്യക്തികള്‍ക്ക് അറസ്റ്റിന്‍റെ കാരണവും എന്തടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നും വ്യക്തമാക്കിക്കൊണ്ടുള്ള നോട്ടീസ് നല്‍കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിർദേശം നല്‍കി.

ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പൊലീസ് ആസ്ഥാനത്തുനിന്നും പുറപ്പെടുവിച്ചിരുന്നു. 2023 ലെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷന്‍ 47ന്‍റെ അടിസ്ഥാനത്തിലാണ് നിർദേശം പുറപ്പെടുവിച്ചത്. വകുപ്പ് 47 പ്രകാരം ജാമ്യം ലഭിക്കാവുന്ന കുറ്റത്തിന് വാറണ്ടില്ലാതെയാണ് ഒരാളെ അറസ്റ്റ് ചെയ്യുന്നതെങ്കില്‍ അറസ്റ്റ് ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തി ചെയ്ത കുറ്റകൃത്യത്തെപ്പറ്റിയുള്ള പൂർണവിവരവും എന്തടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യപ്പടുന്നതെന്നും ജാമ്യക്കാരെ ഹാജരാക്കുന്നപക്ഷം ജാമ്യം ലഭിക്കുന്നതാണെന്നും ആ വ്യക്തിയെ രേഖാമൂലം അറിയിക്കണം.

ഇത്തരത്തില്‍ രേഖാമൂലം അറിയിപ്പ് നല്‍കുന്നതിനെപ്പറ്റി ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയിലെ വകുപ്പ് 35(1)(b)(ii)യില്‍ പ്രതിപാദിക്കുന്നുണ്ട്. അറസ്റ്റിലാകുന്ന വ്യക്തികള്‍ക്ക് നല്‍കേണ്ട നോട്ടീസിന്‍റെ നിശ്ചിത മാതൃകയും സർക്കുലറിനൊപ്പം പ്രസിദ്ധപ്പടുത്തിയിട്ടുണ്ടെന്നും ഡി.ജി.പി അറിയിച്ചു. 

Tags:    
News Summary - Notices should be given to those arrested - DGP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.