തിരുവനന്തപുരം: നിയമസഭാ സമുച്ചയത്തിലെ സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച മാധ്യമങ്ങൾക്കും നോട്ടീസ്. അതി സുരക്ഷാ മേഖലയിൽ അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ചാണ് നോട്ടീസ്.
15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ നിയമസഭ പാസ് റദ്ദാക്കുമെന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്. ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്നാരോപിച്ച് ചില പ്രതിപക്ഷ എം.എൽ.എമാരുടെ പി.എമാർക്ക് കഴിഞ്ഞദിവസം നോട്ടീസ് നൽകിയിരുന്നു.
ദൃശ്യങ്ങൾ ചിത്രീകരിച്ചവരിൽ ഭരണപക്ഷ എം.എൽ.എമാരുടെയും മന്ത്രിമാരുടെയും പേഴ്സനൽ സ്റ്റാഫും ഉണ്ടായിരുന്നു. അവരെ ഒഴിവാക്കിയാണ് മാധ്യമങ്ങൾക്കും പ്രതിപക്ഷ എം.എൽ.എമാർക്കും നിയമസഭ സെക്രട്ടറി നോട്ടീസ് നൽകിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.