Posted On
date_range Updated On
date_range പ്രശ്നക്കാർക്ക് പൊലീസിൻെറ നോട്ടീസ്; ആറു മണിക്കൂർ കൊണ്ട് മല ഇറങ്ങണം
സന്നിധാനം: ശബരിമലയിൽ പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പുതിയ മാർഗവുമായി പോലീസ്. ക്രിമിനൽ പശ്ചാത്തലം ഉള്ളവർക്ക് പോലീസ് നോട്ടീസ് നൽകുന്നുണ്ട്.
ആറു മണിക്കൂറിനുള്ളിൽ സന്നിധാനത്ത് എത്തി ദർശനം നടത്തി മല ഇറങ്ങണമെന്ന് പൊലീസ് നിർദേശിക്കുന്നു. പ്രശ്നക്കാരാണെന്ന് ഇൻറലിജൻസ് റിപ്പോർട്ട് നൽകുന്ന ആളുകൾക്ക് ആണ് നോട്ടീസ് നൽകുക. സന്നിധാനത്ത് നിയമ വിരുദ്ധമായി കൂട്ടം കൂടരുത്.
പ്രതിഷേധങ്ങളിലോ മാർച്ചിലോ പങ്കെടുക്കരുത് എന്നും അറിയിപ്പിൽ പറയുന്നു. നിർദേശം തെറ്റിച്ചാൽ കേസ് എടുക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.