വാളയാർ: രാഷ്ട്രീയ നാടകം കളിക്കേണ്ട സമയമല്ല ഇത് -മുഖ്യമന്ത്രി 

പാലക്കാട്: വാളയാർ ചെക്പോസ്റ്റിൽ ആളുകളെ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ നാടകം കളിക്കേണ്ട സമയമല്ല ഇത്. ജനപ്രതിനിധികൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വാളയാർ ചെക്പോസ്റ്റിൽ ജനങ്ങളെ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം നിലനിന്നിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങൾ കാണിച്ചയാളും എട്ട് സഹയാത്രികരും ഹൈ റിസ്ക് പ്രൈമറി കോണ്ടാക്റ്റിൽ ഉൾപ്പെടുന്നു. അവിടെയുണ്ടായിരുന്ന 130ഓളം യാത്രക്കാർ, മാധ്യമപ്രവർത്തകർ, പൊലീസ്, ജനപ്രതിനിധികൾ, മറ്റ് നാട്ടുകാർ എന്നിവരെ ലോ റിസ്ക് കോണ്ടാക്റ്റുകളായി കണ്ട് 14 ദിവസത്തേക്ക് ഹോം ക്വാറന്‍റീനിലാക്കണമെന്നാണ് മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ട്. ഇവരിൽ ലക്ഷണമുള്ളവരുടെ സ്രവപരിശോധന നടത്തണം. 

വാളയാറിൽ പോയ ജനപ്രതിനിധികളെ ഉൾപ്പെടെ ക്വാറന്‍റീനിലേക്ക് അയക്കേണ്ടിവന്ന ഈ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. 

കൃത്യമായ രേഖകളും പരിശോധനയുമില്ലാതെ അതിർത്തി കടന്നെത്തുന്നത് നമ്മുടെ സംവിധാനങ്ങളെ തകർക്കുമെന്ന് പലതവണ ഓർമിപ്പിച്ചതാണ്. അങ്ങനെയുണ്ടായാൽ സമൂഹമാണ് പ്രതിസന്ധിയിലാകുന്നത്. ഇക്കാര്യം പറയുമ്പോൾ മറ്റ് തരത്തിൽ ചിത്രീകരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചിലർ തെറ്റായ ചില ധാരണയും കൊണ്ട് നടക്കുക‍യാണ്. നമ്മളെ ഇതൊന്നും ബാധിക്കില്ലെന്നാണ് ചിലരുടെ ചിന്താഗതി. ഏത് സ്ഥാനം വഹിക്കുന്നവരായാലും രോഗം പകരാം. രോഗാണുവിന് ഇന്ന ആളാണ് എന്നില്ല. സാമൂഹിക പ്രവർത്തകർ ഒട്ടേറെ പേരുമായി ബന്ധപ്പെടുന്നവരായതിനാൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. 

വാളയാറിൽ നടന്ന കാര്യങ്ങളെല്ലാം നമ്മൾ കണ്ടതാണല്ലോ. ഞങ്ങൾക്കിതൊന്നും ബാധകമല്ല എന്ന് ചിന്തിക്കുന്നത് അപകടം മാത്രമേ ഉണ്ടാക്കൂ. എന്നാൽ, ഇക്കാര്യത്തിൽ നടപടിയെടുത്താൽ ഞങ്ങൾക്കെതിരെ നടപടിയെടുക്കുന്നു എന്നു പറയും. തെറ്റായതും നടപടിയെടുക്കേണ്ടതുമായ കാര്യമാണ് വാളയാറിൽ ചെയ്തത്. എന്നാൽ ഇപ്പോൾ നടപടികളിലേക്ക് സർക്കാർ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

‘വി. മുരളീധരന് എന്തോ പ്രശ്നമുണ്ട്’
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്​ എ​ന്തോ പ്ര​ശ്​​ന​മു​ണ്ടെ​ന്ന്​ മു​ഖ്യ​മ​ന്ത്രി. അ​ദ്ദേ​ഹം കാ​ര്യ​ങ്ങ​ൾ കേ​​ന്ദ്ര​സ​ർ​ക്കാ​റു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കു​ക​യാ​ണ്​ വേ​ണ്ട​ത്. ​േക​ന്ദ്ര സ​ഹ​മ​ന്ത്രി​യാ​ണെ​ങ്കി​ലും കേ​ന്ദ്രം തീ​രു​മാ​നി​ക്കു​ന്ന പ​ല കാ​ര്യ​ങ്ങ​ളും അ​ദ്ദേ​ഹം അ​റി​യു​ന്നി​ല്ലെ​ന്നാ​ണ്​ തോ​ന്നു​ന്ന​ത്. അ​തോ രാ​ഷ്​​ട്രീ​യ​ത്തി​നാ​യാ​ണോ അ​ദ്ദേ​ഹം പ​റ​യു​ന്ന​തെ​ന്ന്​ വ്യ​ക്ത​മ​ല്ല. ഇ​പ്പോ​ൾ ന​മ്മു​ടെ നാ​ട്ടി​ലേ​ക്ക്​ വി​മാ​ന​ങ്ങ​ൾ ഷെ​ഡ്യൂ​ൾ ചെ​യ്യു​ക​യും വ​രു​ക​യും ചെ​യ്യു​ന്നു​ണ്ട​ല്ലോ. ആ​ളു​ക​ളെ തെ​റ്റി​ധ​രി​പ്പി​ക്കു​ന്ന​തി​ന്​ അ​തി​രു​വേ​ണ്ടേ​യെ​ന്നും വി. ​മു​ര​ളീ​ധ​ര​​െൻറ പ്ര​സ്​​താ​വ​ന​ക്ക്​ മ​റു​പ​ടി​യാ​യി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - this is not time for political drama -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.