കോട്ടയം: മടങ്ങിവരവ് ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് മുൻ വിജിലൻസ് ഡയറക്ടർ ഡോ. ജേക്കബ് തോമസ്. എന്നാൽ, പുതിയ ഡി.ജി.പി നിയമനം സംബന്ധിച്ച് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാട് അറിഞ്ഞശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും വിജിലൻസ് ഡയറക്ടറായിരിക്കെ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം നിർബന്ധിത അവധിയിൽ പ്രവേശിച്ച ഡോ. ജേക്കബ് തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ജേക്കബ് തോമസ് തിരിച്ചുവന്നാൽ എതു തസ്തികയിൽ നിയമിക്കണം, നിലവിൽ പൊലീസ് മേധാവിയായ ബെഹ്റക്ക് എവിടെ നിയമനം നൽകണം എന്നീ വിഷയങ്ങൾ സർക്കാറിനെ അലട്ടുന്നതിനിടെയാണ് ഇൗ പ്രതികരണം. ഇപ്പോൾ റോയിലുള്ള അരുൺകുമാർ സിൻഹ മടങ്ങിയെത്തിയാൽ എന്തുെചയ്യണമെന്നതടക്കമുള്ള കാര്യങ്ങളിലും സർക്കാർ നിയമോപദേശം തേടിയിരിക്കുകയാണ്.
അതിനിടെ െസൻകുമാറിെൻറ നിയമനം സർക്കാർ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതിൽ സേനയിൽ അതൃപ്തി ശക്തമാവുന്നുണ്ട്. നിയമനം നീളുന്നത് സേനയെ പ്രതിസന്ധിയിലാക്കുമെന്നും ബെഹ്റ പദവിയിൽ തുടരുന്നത് കോടതിയലക്ഷ്യത്തിന് വരെ വഴിയൊരുക്കുമെന്നും ഉന്നത െഎ.പി.എസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.
ഡി.ജി.പി സ്ഥാനത്തുനിന്ന് സെൻകുമാറിനെ മാറ്റിയ സർക്കാർ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയതോടെ ബെഹ്റ സംസ്ഥാന പൊലീസ് മേധാവിയല്ലാതായെന്നും അവർ വ്യക്തമാക്കുന്നു. നിലവിൽ സേനയുമായി ബന്ധെപ്പട്ട ഫയലുകളിൽ ഒപ്പുവെക്കാേനാ പുതിയ നിർദേശങ്ങൾ നൽകാനോ അദ്ദേഹത്തിന് അധികാരമില്ല. എന്നാൽ, ബെഹ്റ നിർണായക വിഷയങ്ങളിലൊന്നും ഇടപെടുന്നില്ലെന്നും പുതിയ ലാവണത്തിനായുള്ള നെേട്ടാട്ടത്തിലാണെന്നും പൊലീസ് ആസ്ഥാനവുമായി ബന്ധെപ്പട്ടവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.