ഒരു കേന്ദ്ര നേതാവ് പോലും പ്രചരണത്തിനെത്തിയില്ല; ബി.ജെ.പി ജില്ലാ നേതൃത്വം വീഴ്ച വരുത്തിയെന്ന് കൃഷ്ണകുമാർ

തിരുവനന്തപുരം: തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു കേന്ദ്ര നേതാവ് പോലും മണ്ഡലത്തില്‍ എത്തിയില്ലെന്ന പരാതിയുമായി തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർഥിയും നടനുമായ കൃഷ്ണകുമാര്‍. ജില്ലാ നേതൃത്വം വീഴ്ച്ച കാണിച്ചെന്നാണ് ഇദ്ദേഹത്തിന്‍റെ ആരോപണം. അതിന് വേണ്ടി ജില്ലാ നേതൃത്വം മുന്‍കൈ എടുത്തില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

സര്‍വ്വേ ഫലങ്ങള്‍ തനിക്ക് സാധ്യത പ്രവചിച്ചപ്പോള്‍ നേതൃത്വം കുറച്ചുകൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതായിരുന്നു. ഒരു കലാകാരന്‍ ആയതുകൊണ്ടുതന്നെ വ്യക്തിപരമായ വോട്ടുകള്‍ ധാരാളം ഉണ്ടാകും. പാര്‍ട്ടി വോട്ടുകളും അതുപോലെ വന്നിരുന്നെങ്കില്‍ വിജയം ഉറപ്പായിരുന്നു.

ബി.ജെ.പി വോട്ടുകൾ പൂര്‍ണമായി തനിക്ക് ലഭിച്ചില്ല. താമരക്ക് വോട്ട് ചെയ്യുന്നൊരാള്‍ വോട്ട് ചെയ്യാതിരിക്കുകയോ മറ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യുകയോ ചെയ്‌തെങ്കില്‍ അത് വളരെ വലിയ വിഷയമാണെന്നും കൃഷ്ണകുമാര്‍ ചൂണ്ടികാട്ടി.

റോഡ് ഷോയില്‍ എല്ലാം പ്രധാന നേതാവ് ഉണ്ടെങ്കില്‍ ഈ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ കേന്ദ്രവും കാര്യമായി ശ്രമിക്കുന്നുണ്ടെന്ന് ആളുകള്‍ക്ക തോന്നും. ജില്ലാ നേതൃത്വം രണ്ട് മൂന്ന് കേന്ദ്ര നേതാക്കളെ വിട്ടു തന്നിരുന്നെങ്കില്‍ ഇത് വേറെ തലത്തിലോട്ട് മാറുമായിരുന്നു. എന്‍റെ ചുറ്റുമുള്ള മണ്ഡലത്തിലെല്ലാം നേതാക്കളെത്തി. ഈ മണ്ഡലത്തിലാണ് എയര്‍പോര്‍ട്ട്. ഇവിടെ വന്നിട്ടാണ് അങ്ങോട്ട് പോവുന്നത്. ഇവിടേയും പരിപാടികള്‍ ചാര്‍ട്ട് ചെയ്യാമായിരുന്നു. അത് ഒരു വീഴ്ചയായി തോന്നുന്നു. കൃഷ്ണകുമാർ ന്യൂസ് ചാനലിനോട് പറഞ്ഞു. 

Tags:    
News Summary - Not a single central leader came to the campaign- says Krishnakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.