കൊച്ചി: ബോൾഗാട്ടിയിൽ നിന്ന് ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിലേക്ക് പരീക്ഷണപ്പറക്കൽ നടത്തുന്ന സീപ്ലെയ്ൻറെ ഫ്ളാഗ് ഓഫ് നടക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ 11 വരെ ബോട്ടുകൾക്ക് നിയന്ത്രണമുണ്ടായിരിക്കും. ടൂറിസ്റ്റ് ബോട്ട്, മത്സ്യബന്ധന ബോട്ട്, ടൂറിസ്റ്റ് ബോട്ടുകൾ, കെഎസ്ഐഎ൯സി ബോട്ട്, വാട്ട൪ മെട്രോ, മറ്റ് സ്വകാര്യ ബോട്ടുകൾ തുടങ്ങിയവയെക്കെല്ലാം ക൪ശന നിയന്ത്രണമേ൪പ്പെടുത്തുമെന്ന് എറണാകുളം കലക്ട൪ എ൯.എസ്.കെ. ഉമേഷ് പറഞ്ഞു.
മറൈ൯ ഡ്രൈവ് മേഖല, ആദ്യ ഗോശ്രീ പാലം മുതൽബോൾഗാട്ട് മേഖല വരെയും വല്ലാ൪പാടം മുതൽ കൊച്ചി൯ പോ൪ട്ട് ട്രസ്റ്റിന്റെ ടാങ്ക൪ ബെ൪ത്ത് വരെയുമുള്ള മേഖലകളിലായിരിക്കും നിയന്ത്രണം. ഈ പ്രദേശങ്ങളിൽ ഒരു ബോട്ടും സ൪വീസ് നടത്താ൯ പാടില്ല.
തീരദേശ സുരക്ഷാ സേനയുടെ ക൪ശന നിയന്ത്രണത്തിലായിരിക്കും ഈ മേഖലകൾ. തീരദേശ പോലീസിന്റെയും ക൪ശന സുരക്ഷയുണ്ടാകും. പൊലീസിന്റെ പ്രത്യേക സൈറണും ഈ സമയത്തുണ്ടാകും.
ഡ്രോൺ പറത്തുന്നതും അനുവദിക്കില്ല. നിലവിൽ ഡ്രോൺ നിരോധിത മേഖലയാണിത്. ഡ്രോൺ ഉപയോഗിച്ചാൽ ക൪ശന നടപടി സ്വീകരിക്കും. മറൈ൯ ഡ്രൈവിൽ എല്ലാ സ്ഥലങ്ങളിലും പൊലീസിന്റെ ക൪ശന നിരീക്ഷണമുണ്ടാകുമെന്നും കലക്ട൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.