Posted On
date_range Updated On
date_range ഗ്രൂപ് തിന്ന് ജീവിക്കുന്ന ദേശാടനക്കിളി വിഷ്ണുനാഥിനെ വേണ്ട; ബിന്ദുകൃഷ്ണക്കുവേണ്ടി പോസ്റ്റർ
കൊല്ലം: എ. ഗ്രൂപ്പ് സ്ഥാനാർഥിയായി പരിഗണിക്കുന്ന പി.സി വിഷ്ണുനാഥിനെതിരെ കൊല്ലത്ത് പോസ്റ്ററുകൾ. ഗ്രൂപ് തിന്ന ജീവിക്കുന്ന ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലം മണ്ഡലത്തിൽ കെട്ടിയിറക്കരുതെന്നാണ് പോസ്റ്ററിലെ ആവശ്യം. ചെങ്ങന്നൂരിൽ പാർട്ടിയുടെ അടിവേര് മാന്തിയ വിഷ്ണു നാഥിനെ കെട്ടിയിറക്കരുത്, ബിന്ദുകൃഷ്ണയാണ് അനുയോജ്യയായ സ്ഥാനാർഥി എന്നിങ്ങനെയുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കൊല്ലം മണ്ഡലത്തിൽ ബിന്ദുകൃഷ്ണക്ക് വെല്ലുവിളി ഉയർത്തി പരിഗണിക്കപ്പെടുന്ന പേരാണ് പി.സി വിഷ്ണുനാഥിന്‍റേത്. ഇതിനിടെയാണ് വിവിധയിടങ്ങളിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
യൂത്ത് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്റർ. ഉമ്മൻ ചാണ്ടിയുടെ പിന്തുണയോടെ കൊല്ലത്ത് മത്സരിക്കാനുള്ള വിഷ്ണുനാഥിൻ്റെ നീക്കത്തിനെതിരാണ് പോസ്റ്ററുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.