എസ്​.ബി.ടി ഒാർമയായി: പൂ​േ​ട്ട​ണ്ട ​ശാഖ​ക​ൾ പ​ര​മാ​വ​ധി കു​റ​ക്കും

തൃശൂർ: കേരളത്തി​െൻറ ഏക െപാതുമേഖല ബാങ്ക് ഇല്ലാതായി. ഇടപാടുകൾ കുറച്ചുകാലത്തേക്കുകൂടി നിലനിൽക്കുമെങ്കിലും സ്റ്റേറ്റ് ബാങ്ക് ഒാഫ് ട്രാവൻകൂർ ഏഴ് പതിറ്റാണ്ടോളം നീണ്ട കൈരളീസേവനം അവസാനിപ്പിച്ച് മാതൃബാങ്കി​െൻറ ഭാഗമായി. എസ്.ബി.ടിക്കൊപ്പം മറ്റ് നാല് അസോസിയേറ്റ് ബാങ്കുകളും ഒപ്പം ‘ശിശു’വായ ഭാരതീയ മഹിള ബാങ്കും ഇന്നുമുതൽ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയെന്ന ഒറ്റപ്പേരിൽ അറിയപ്പെടും. തിരുവിതാംകൂറി​െൻറ പരിമിതിയിൽനിന്ന് ഇന്ത്യയുടെ വലുപ്പത്തിലേക്കാണ് ഇനി സ്റ്റേറ്റ് ബാങ്ക് മുഖേനയുള്ള മലയാളിയുടെ ഇടപാടുകൾ.

എസ്.ബി.ടി ജീവനക്കാർക്ക് കഴിഞ്ഞ രണ്ട് ദിവസങ്ങൾ പ്രാണൻ പറിയുന്ന വേദനയുടേതായിരുന്നു. തൽക്കാലം അതത് ഒാഫിസുകളിൽ തുടരുമെങ്കിലും തങ്ങളുടെ വീട്ടുവിലാസം മാറുന്നതി​െൻറ ആശങ്കയും ചിലർക്ക് വലിയൊരു വീടി​െൻറ ഭാഗമാവുന്നതി​െൻറ സന്തോഷവും. എസ്.ബി.ടിയെന്ന വീട്ടിൽ കിട്ടിയ സുരക്ഷിതത്വം പറഞ്ഞു പങ്കിടാനുള്ള വേളകളായിരുന്നു കഴിഞ്ഞ രണ്ട് സായാഹ്നങ്ങൾ. എസ്.ബി.െഎയുടെ ഭാഗമാവുേമ്പാൾ വിദൂര സ്ഥലംമാറ്റം അടക്കമുള്ള വലിയൊരു വിഭാഗമുണ്ട്. സംഘടനാപരമായി എന്ത് സംഭവിക്കുമെന്ന ആശങ്കയുള്ളവർ വേറെ. എന്നാൽ, എസ്.ബി.െഎയിലെ സംഘടനയായ സ്റ്റാഫ് യൂനിയൻ ‘പുതിയ അംഗങ്ങളെ ഹാർദമായി വരേവൽക്കുകയും സമഭാവനയോടെ സമീപിക്കുകയും വേണ’മെന്ന് അവരുടെ അംഗങ്ങളെ ബോധവത്കരിച്ചിട്ടുണ്ട്.ശാഖകൾ പൂട്ടുകയും ജീവനക്കാരെ കുറക്കുകയും ചെയ്യുമെന്ന ആശങ്കയാണ് ഏതിനും മീതെ നിൽക്കുന്നത്.

എസ്.ബി.ടിയുടെ നാനൂറോളം ശാഖകൾ പൂേട്ടണ്ടി വരുമെന്നാണ് പറയപ്പെടുന്നതെങ്കിലും അത്രയും വരില്ലെന്ന് ഒൗദ്യോഗിക വൃത്തങ്ങൾ പറയുന്നു. കേരളത്തിൽ സ്റ്റേറ്റ് ബാങ്കി​െൻറ സേവനം തീരെ എത്താത്ത പ്രദേശങ്ങൾ ഏറെയുണ്ട്. അവിടേക്ക് മാറ്റി സ്ഥാപിക്കാവുന്ന ശാഖകളെത്ര എന്ന കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്. അത്രയും ശാഖകൾ പുതിയ ഇടങ്ങളിലെത്തും. ബാക്കി അധികമുള്ളത് പൂേട്ടണ്ടി വരും. പൂട്ടുന്ന ശാഖകളുടെ എണ്ണം പരമാവധി കുറക്കാനാണ് ശ്രമം. പഞ്ചായത്ത് ഭരണസമിതികളും എം.എൽ.എമാർ അടക്കമുള്ള ജനപ്രതിനിധികളും പല ബാങ്ക് ശാഖകളും നിലനിർത്തിക്കിട്ടാൻ പ്രകടമായി രംഗത്തു വന്നതുകൂടി പരിഗണിച്ചാണ് ഇൗ നടപടി. എസ്.ബി.ടിയുടെ കാര്യത്തിലുള്ള ഇൗ ഇടപെടൽ മറ്റ് അസോസിയേറ്റ് ബാങ്കുകളുള്ള സംസ്ഥാനങ്ങളിൽ ഉണ്ടായിട്ടില്ല.

മലയാളിക്ക് എസ്.ബി.ടി നൽകിയ പരിഗണന എസ്.ബി.െഎയിൽനിന്ന് ഉണ്ടാകില്ലെന്ന ആശങ്കയും ശക്തമാണ്. വായ്പകൾ ശാഖാതലത്തിൽ കൈകാര്യം ചെയ്ത എസ്.ബി.ടിയുടെ രീതി വെച്ച് നോക്കുകൾ കേന്ദ്രീകൃത സ്വഭാവമുള്ള എസ്.ബി.െഎയിൽ ഒരുപേക്ഷ, പ്രയാസം നേരിേട്ടക്കാമെന്ന് ബാങ്ക് വൃത്തങ്ങൾതന്നെ പറയുന്നു. എങ്കിലും, കേരളത്തിൽ എല്ലായിടത്തും ഇനി സേവനത്തിന് എസ്.ബി.െഎ ഉണ്ടാകും. വയനാട്ടിൽേപാലും എസ്.ബി.െഎയുടെ റീജനൽ ബിസിനസ് ഒാഫിസ് തുറക്കാൻ സാധ്യത തെളിയുന്നുണ്ട്.

Tags:    
News Summary - no sbt: number of branches to be closed is decreases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.