സ്വപ്നയുടെ ഇടപാടുകളിൽ പങ്കില്ലെന്ന് സഹോദരൻ ബ്രൈറ്റ്

സ്വപ്ന സുരേഷിന്‍റെ ഇടപാടുകളില്‍ ഒരു പങ്കുമില്ലെന്ന് സഹോദരന്‍ ബ്രൈറ്റ് സുരേഷ്. തനിക്കും കുടുംബത്തിനും സ്വപ്നയുമായി ഒരു ബന്ധവുമില്ലെന്നും  സഹോദരന്‍ പറഞ്ഞു. കഴിഞ്ഞ തവണ നാട്ടില്‍ വന്നപ്പോള്‍ സ്വപ്നയെ താന്‍ കാണാന്‍ പോലും ശ്രമിച്ചിട്ടില്ലെന്നും ബ്രൈറ്റ് മീഡിയ വണിനോട്  പ്രതികരിച്ചു. 

സ്വപ്നയുടെ മൂത്ത സഹോദരനായ ഇദ്ദേഹം നിലവില്‍ അമേരിക്കയിലാണ് ഉള്ളത്.

യു.എ.ഇ കോൺസുലേറ്റ് അറ്റാഷെയുടെ പേരിലെത്തിയ പാര്‍സല്‍ വഴി സ്വര്‍ണ കടത്തിയ സംഭവത്തിലാണ് ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥയായ സ്വപ്നക്ക് പങ്കുണ്ടെന്നാണ് പിടിയിലായ പ്രതി സരിത് മൊഴി നൽകിയിരിക്കുന്നത്. സ്വപ്ന ഇപ്പോൾ ഒളിവിലാണ്.

Tags:    
News Summary - No relationship with Swapana says brother- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.