തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് ആരോപണമുയർന്ന ചവറ എം.എൽ.എ എന്‍.വിജയന്‍പിള്ളയുടെ മകൻ ശ്രീജിത്ത് വിജയനുമായി ബന്ധപ്പെട്ട വാർത്തകളെ വിലക്കിയ കോടതി നടപടിക്കെതിരെ രാഖുല്‍ കൃഷ്ണ നിയമനടപടിക്ക്. വാര്‍ത്ത വിലക്കിയ വിധി പകര്‍പ്പ് ആവശ്യപ്പെട്ട് രാഖുല്‍ ഇന്ന് അപേക്ഷ നല്‍കും. കരുനാഗപ്പള്ളി കോടതിയിലാണ് അപേക്ഷ സമര്‍പ്പിക്കുക.
അതേസമയം, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണത്തെക്കുറിച്ച് ദുബൈ ജാസ് ടൂറിസം മാനേജിങ് ഡയറക്ടർ ഹസൻ ഇസ്മാഈൽ അബ്ദുല്ല അൽ മർസൂഖി നടത്താനിരുന്ന വാർത്താസമ്മേളനം മാറ്റിവച്ചു. ശ്രീജിത്ത് വിജയനെക്കുറിച്ച് പരാമർശം പാടില്ലെന്ന കോടതി ഉത്തരവിനെ തുടർന്നാണ് പിൻമാറ്റം. കരുനാഗപ്പള്ളി സബ്കോടതിയാണു വിലക്കേർപ്പെടുത്തിയത്.
സാമ്പത്തികതട്ടിപ്പ് ആരോപണം ഉന്നയിച്ച മര്‍സൂഖി തിങ്കളാഴ്ച നാലുമണിക്കു തിരുവനന്തപുരം പ്രസ് ക്ലബിൽ വാര്‍ത്താസമ്മേളനം നടത്തുമെന്നു നേരത്തേ അറിയിച്ചിരുന്നു. ബിനോയ് 13 കോടിയും ശ്രീജിത്ത് 10 കോടിയും തട്ടിയെടുത്തെന്നായിരുന്നു മർസൂഖിയുെട പരാതി. രേഖകൾ വാർത്താ സമ്മേളനത്തിൽ പുറത്തു വിടുമെന്നും മർസൂഖി അറിയിച്ചിരുന്നു.
വിലക്കിെൻറ പശ്ചാത്തലത്തില്‍ വാര്‍ത്താസമ്മേളനം റദ്ദാക്കി ഡൽഹിക്ക് മടങ്ങുകയാണെന്ന് കാണിച്ച് മര്‍സൂഖിയുടെ അഭിഭാഷകന്‍ പ്രസ് ക്ലബ് അധികൃതര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.