Posted On
date_range Updated On
date_range നാലു ദിവസമായി പുതിയ നിപ കേസുകളില്ല; ചികിത്സയിലുള്ള കുട്ടിയുടെ നിലയിൽ പുരോഗതി
കോഴിക്കോട്: സംസ്ഥാനത്ത് ഭീതി വിതച്ച നിപയിൽ വീണ്ടും ആശ്വാസ വാർത്ത. കഴിഞ്ഞ നാലുദിവസമായി സംസ്ഥാനത്ത് പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ചികിത്സയിലുള്ള ഒമ്പത് വയസുകാരന്റെ നിലയിൽ പുരോഗതിയുണ്ടെന്നും മന്ത്രി അറിയിച്ചു.
ചികിത്സയിലുള്ള മറ്റ് മൂന്നുപേർക്ക് കാര്യമായ രോഗലക്ഷണങ്ങളില്ല. ഇതുവരെ പരിശോധിച്ച 323 സാമ്പിളുകളിൽ 317ഉം നെഗറ്റീവാണ്. ആറെണ്ണമാണ് പോസിറ്റീവ് കേസുകൾ. 994 പേരാണ് നിലവിൽ ഐസൊലേഷനിൽ കഴിയുന്നത്. ആദ്യ കേസിന്റെ സമ്പർക്കപട്ടികയിലുള്ളവർ 21 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയതിനാൽ അവരെ ഐസൊലേഷനിൽ നിന്ന് ഒഴിവാക്കിയതായും മന്ത്രി പറഞ്ഞു.
11 പേർ മെഡിക്കൽ ഐസൊലേഷനിൽ കഴിയുന്നുണ്ട്. രോഗവ്യാപനം തടയാൻ സാധിച്ചുവെങ്കിലും പൂർണമായി ആശ്വസിക്കാനായിട്ടില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.