ആസിയ
Posted On
date_range Updated On
date_range നവവധു ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ചതിൽ ദുരൂഹതയില്ലെന്ന് പൊലീസ്
ആലപ്പുഴ: ആലപ്പുഴയിൽ നവ വധു ആസിയ ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവത്തിൽ ദരൂഹതയില്ലെന്ന് പൊലീസ്. പ്രാഥമിക അന്വേഷണത്തിൽ മറ്റു പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. മരണപ്പെട്ട 'പിതാവിനൊപ്പം പോകുന്നു' എന്ന് എഴുതിയ ആത്മഹത്യ കുറുപ്പ് കണ്ടെത്തിയിരുന്നു.
പെൺകുട്ടി തന്നെയാണോ കുറിപ്പ് എഴുതിയതെന്ന് ഉറപ്പിക്കാൻ ശാസ്ത്രീയ പരിശോധന നടത്തും. ഞായർ രാത്രിയോടെയാണ് ആസിയയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാലുമാസം മുമ്പായിരുന്നു വിവാഹം. വിവാഹത്തിന് ഒരു മാസം മുമ്പാണ് ആസിയയുടെ പിതാവ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഭർത്താവും വീട്ടുകാരും പുറത്തുപോയി മടങ്ങിവന്നപ്പോഴാണ് ആസിയയെ മരിച്ച നിലയിൽ കണ്ടത്. മൂവാറ്റുപുഴയിൽ ഡെന്റൽ ടെക്നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ആസിയ. ഭർത്താവ് മുനീർ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.