പണമില്ല; കേളകം ഫെഡറൽ ബാങ്ക്​ ശാഖയിൽ സംഘർഷം

കണ്ണൂർ: കേളകം ഫെഡറൽ ബാങ്ക്​ ശാഖയിൽ പണമില്ലാത്തതി​െന തുടർന്ന്​ സംഘർഷം. മൂന്നു ദിവസത്തെ അവധിക്ക്​ ശേഷം ബാങ്ക്​ തുറന്നപ്പോൾ പണമില്ലെന്ന ബോർഡ്​ വച്ചതാണ്​ നാട്ടുകാ​രെ പ്രകോപിപ്പിച്ചത്​. രാവിലെ ആറുമണി മുതൽ ബാങ്കിനു മുന്നിൽ പണത്തിനുവേണ്ടി കാത്തു നിൽക്കുന്നവർ പണമില്ലെന്നറിഞ്ഞതോ​െട പ്രകോപിതരാവുകയായിരുന്നു.

നാട്ടുകാർ ബാങ്ക്​ ജീവനക്കാ​െ​ര തടയുകയും പണം ലഭ്യമാക്കിയതിനു ശേഷം​ ബാങ്ക്​ തുറന്നാൽ മതിയെന്ന നിലപാട്​ സ്വീകരിക്കുകയും ചെയ്​തു. പ്രശ്​നം രൂക്ഷമായതിനെ തുടർന്ന്​ കേളകം പൊലീസും രാഷ്​ട്രീയ പ്രതിനിധികളും സ്​ഥലത്തെത്തി ബാങ്ക്​ അധികൃതരും നാട്ടുകാരുമായി ചർച്ച നടത്തി. ചർച്ചയിൽ ഇന്ന്​ ക്യൂ നിന്നവർക്കെല്ലാം ടോക്കൺ നൽകാൻ തീരുമാനമായി.

ഇന്ന്​ വൈകീ​േട്ടാടുകൂടി പണമെത്തുമെന്നും ഇന്ന്​ ടോക്കൺ വാങ്ങിയവർക്ക്​ നാളെ ആദ്യം പണം നൽകുമെന്നും ബാങ്ക്​ അധികൃതർ അറിയിച്ചതിനെ തുടർന്ന്​ നാട്ടുകൾ ടോക്കൺ സ്വീകരിച്ച്​ മടങ്ങി. പ്രദേശത്ത്​ മറ്റ്​ ബാങ്ക്​ ശാഖകൾ കുറവായതിനാൽ കൂടുതൽ ഇടപാടുകാർ ഇവിടെയുണ്ട്​. അതിനാൽ കൂടുതൽ പണമെത്തിക്കാൻ ശ്രമിക്കുമെന്നും ബാങ്ക്​ അധികൃതർ പറഞ്ഞു. കോഴിക്കോ​​െട്ട ഹെഡ് ​ഒാഫീസിൽ നിന്നും കണ്ണൂരിലെത്തിച്ചു വേണം ബാങ്ക്​ ശാഖയിലേക്ക്​ പണമെത്താനെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - no money, stike on kelekam fedaral bank branch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.