Posted On
date_range Updated On
date_range എട്ടിനും നിയമസഭ സമ്മേളനമില്ല
തിരുവനന്തപുരം: ഈ മാസം എട്ടിനും നിയമസഭ സമ്മേളിക്കില്ല. ഇതുസംബന്ധിച്ച് തീരുമാനമെടുത്ത കാര്യോപദേശക സമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രി സഭയിൽ സമർപ്പിച്ചു. എട്ടിന് പരിഗണിക്കേണ്ടിയിരുന്ന ധനാഭ്യർഥനകൾ 21, 22ലേക്ക് മാറ്റാനും തീരുമാനിച്ചു.
ഒമ്പത്, 10 തീയതികളിൽ സഭ ചേരേണ്ടെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ഏഴിലെ സമ്മേളനം തുടക്കത്തിൽത്തന്നെ ഒഴിവാക്കിയിരുന്നു.കാര്യോപദേശക സമിതിയുടെ പുതിയ തീരുമാനത്തോടെ അടുത്തയാഴ്ച ആറിന് മാത്രമാകും സഭ സമ്മേളിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.