Posted On
date_range Updated On
date_range ആരോഗ്യ വകുപ്പ് എതിർത്തു; കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസ് നടത്തില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ദീർഘ ദൂര സര്‍വീസുകള്‍ ആരംഭിക്കാനിരുന്ന തീരുമാനത്തിൽ നിന്ന് കെ.എസ്.ആര്‍.ടി.സി പിൻവാങ്ങി. കോവിഡ് വ്യാപന സാധ്യത മുൻനിർത്തി ബസ് സർവീസ് ആരംഭിക്കുന്നതിനെ ആരോഗ്യ വകുപ്പ് എതിർത്തതിനെ തുടര്‍ന്നാണ് തീരുമാനം തിരുത്തിയത്.
നാളെ മുതൽ കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര ബസ് സർവീസുകൾ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ നേരത്തെ അറിയിച്ചിരുന്നു.
206 സർവീസുകളാണ് ആരംഭിക്കുന്നതെന്നും പഴയ നിരക്കിലായിരിക്കും സർവീസെന്നുമായിരുന്നു മന്ത്രി അറിയിച്ചത്. അന്യ സംസ്ഥാന സർവീസുകളുണ്ടായിരിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.