Posted On
date_range Updated On
date_range രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിന് ക്ഷണമില്ല; പി.ജെ. ജോസഫിന് വീണ്ടും തിരിച്ചടി
കോട്ടയം: ദേശിയ തെരഞ്ഞെടുപ്പ് കമ്മിഷൻ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ കേരള കോൺഗ്രസ് പി.ജെ. ജോസഫ് വിഭാഗത്തിന് ക്ഷണമില്ല.
കേരളാ കോൺഗ്രസ്സ് എമ്മിനെ പ്രതിനിധീകരിച്ച് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജും പ്രമോദ് നാരായണനും യോഗത്തിൽ പങ്കെടുത്തു.
ജോസ് കെ. മാണിയെ പാർട്ടി ചെയർമാനായി അംഗീകരിച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി ജോസഫ് വിഭാഗത്തിന് വൻ തിരിച്ചടിയായി നിൽക്കുമ്പോൾ ആണ് ഈ തീരുമാനം വരുന്നത്.
നിലവിൽ സംസ്ഥാനത്ത് രെജിസ്ട്രേഷനും അംഗീകാരവും ഇല്ലാത്ത ഒരു രാഷ്ട്രീയ പാർട്ടി അല്ലാതെയായി ജോസഫ് വിഭാഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.