കോട്ടയം: കേരളത്തിെൻറ തീരമേഖലയിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് അത്യപൂർവ പ്രതിഭാസമാണെന്ന് റവന്യൂ വകുപ്പ്. കേരളത്തിൽ താണ്ഡവമാടിയ കൊടുങ്കാറ്റിനെക്കുറിച്ചുള്ള സൂചനകളൊന്നും സർക്കാറിന് ലഭിച്ചിരുന്നില്ല. കടുത്ത ന്യൂനമർദം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചെങ്കിലും മൂന്നര മണിക്കൂറിനകം അത് വൻദുരന്തം വിതക്കുന്ന ഒാഖി ചുഴലിക്കാറ്റായി രൂപപ്പെടുമെന്ന വിവരം ലഭിച്ചില്ലെന്നും റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ വ്യക്തമാക്കി.
ഇനിയും 90-100 പേരെ കെണ്ടത്താനുണ്ട്. അവരുടെ അവസ്ഥയിൽ സർക്കാറിന് ആശങ്കയുണ്ട്. അവസാനത്തെ ആളെയും കണ്ടെത്തുന്നതുവരെ രക്ഷാപ്രവർത്തനം തുടരും. സംസ്ഥാനത്തിന് ലഭിച്ച മുന്നറിയിപ്പിൽ വൻ ചുഴലിക്കാറ്റിനുള്ള സാധ്യതപോലും രേഖപ്പെടുത്തിയിരുന്നില്ല. സാധാരണ ഇത്തരത്തിൽ മുന്നറിയിപ്പ് കിട്ടുേമ്പാൾ ശക്തമായ മുൻകരുതൽ നടപടി സ്വീകരിക്കുകയും ദുരന്തത്തിൽനിന്ന് മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവരെ രക്ഷിക്കുകയും ചെയ്തിരുന്നു. ഇക്കുറി അത്തരത്തിലുള്ള മുന്നറിയിപ്പ് സൂചനകളൊന്നും ലഭിച്ചിെല്ലന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. മറിച്ചുള്ള എല്ലാ ആേക്ഷപങ്ങളും അടിസ്ഥാനരഹിതമാെണന്നും അദ്ദേഹം വ്യക്തമാക്കി.
സിവിയർ ഡിപ്രഷൻ-ഡിപ്രഷൻ എന്നിവ സംബന്ധിച്ചും മറ്റും ദിവേസന സർക്കാറിന് മുന്നറിയിപ്പ് സന്ദേശം ലഭിക്കാറുണ്ട്. മാസത്തിൽ അഞ്ചുതവണ വരെ ഇത്തരം സേന്ദശം ലഭിക്കുേമ്പാൾ ഇതിന് അനുസൃതമായി മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് കൈമാറുകയാണ് ചെയ്യുന്നത്. ഇക്കുറി വൻ ദുരന്തമുണ്ടാകുമെന്ന സൂചന ലഭിച്ചപ്പോഴേക്കും മത്സ്യത്തൊഴിലാളികൾ കടലിൽ പോയിക്കഴിഞ്ഞിരുന്നു. അപകടസാധ്യതയുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദുരന്ത നിവാരണ അതോറിറ്റിയോട് വിശദാംശം തേടിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയിട്ടില്ല. എന്നാലും പരിശോധന നടക്കുകയാണ് -റവന്യൂ സെക്രട്ടറി അറിയിച്ചു. ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.