Posted On
date_range Updated On
date_range ആർ.സി.സിയിൽനിന്ന് രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചിട്ടില്ലെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: റീജനല്‍ കാന്‍സര്‍ സെൻററിൽ ചികിത്സയിലിരിക്കെ രക്തം സ്വീകരിച്ച ഒമ്പതുവയസ്സുകാരിക്ക് എച്ച്.ഐ.വി ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തി. ചെന്നൈയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ ട്യൂബര്‍കുലോസിസില്‍ നടത്തിയ പ്ലാസ്മ വൈറല്‍ ലോഡ് ടെസ്റ്റിലാണ് എച്ച്.ഐ.വി ബാധയില്ലെന്ന കണ്ടെത്തല്‍. രക്താര്‍ബുദത്തെ തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ചില്‍ കുട്ടി ചികിത്സതേടി ആര്‍.സി.സിയിലെത്തിയത്.
ഡല്‍ഹിയിലെ നാഷനല്‍ ലാബില്‍നിന്നുള്ള സ്ഥിരീകരണം കൂടി വരാനുണ്ടെന്ന് ആര്‍.സി.സി അധികൃതര്‍ അറിയിച്ചു. ആർ.സി.സിയിലും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയിലും നടത്തിയ പരിശോധനയില്‍ എച്ച്.ഐ.വി ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍, ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ധ സമിതിയുടെ ശിപാര്‍ശയെ തുടര്‍ന്നാണ് ചെന്നൈ റീജനല്‍ സെൻററില്‍ വിദഗ്ധ പരിശോധന നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.