ത​െൻറ പേരിൽ ഗ്രൂപ്പില്ല; സീറ്റും പദവിയുമില്ലെങ്കിലും പാർട്ടിക്കൊപ്പം - കുമ്മനം

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയാകുന്നതില്‍നിന്ന് ത​​െൻറ പേര് വെട്ടിയത് വി. മുരളീധരനല്ലെന്ന് കുമ്മനം രാജശേഖരന്‍. സ്ഥാനാർഥി പട്ടിക കേന്ദ്രനേതൃത്വം പുറത്തിറക്കുമ്പോള്‍ മുരളീധരന്‍ വിദേശത്തായിരുന്നുവെന്നും കുമ്മനം ഒരു ചാനലിന്​ അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി. സീറ്റും, സ്ഥാനമാനങ്ങളും ലഭിച്ചില്ലെങ്കിലും പാര്‍ട്ടിക്കൊപ്പം അടിയുറച്ച് നില്‍ക്കും. മൂന്ന് പേരുടെ പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് നല്‍കിയത്. അതില്‍ ഒരാളെ തെരഞ്ഞെടുക്കുന്നത് സ്വാഭാവികമാണ്.

ദേശീയ നേതൃത്വം എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്ന് താന്‍ നേരത്തേ വ്യക്തമാക്കിയതാണ്​. മുരളീധരന്‍ ത​​െൻറ പേര് വെട്ടി എന്ന് പ്രചരിപ്പിക്കുന്നവർ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കി മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവരാണ്. നിരുപാധിക രാഷ്​ട്രീയ പ്രവര്‍ത്തകരാണ് തന്നെപ്പോലുള്ളവരെന്നും വട്ടിയൂര്‍ക്കാവിലെ വിജയത്തിനായി മുന്നില്‍നിന്ന് പ്രവര്‍ത്തിക്കുമെന്നും കുമ്മനം പ്രതികരിച്ചു.


Tags:    
News Summary - No group in our party - Kummanam Rajasekher - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.