ന്യൂഡൽഹി: ചരിത്രവിധിയിലൂടെ ക്രമസമാധാനത്തിെൻറ ചുമതലയുള്ള ഡി.ജി.പിയായി കേരളത്തിൽ പുനരവരോധിക്കപ്പെടുേമ്പാൾ ടി.പി. െസൻകുമാർ കൃതജ്ഞത അറിയിക്കുന്നത് ഫീസ് പോലും വാങ്ങിക്കാതെ കേസ് ജയിപ്പിച്ച അഭിഭാഷകരെ. സംസ്ഥാന സർക്കാർ വൻ തുക കൊടുത്ത് രംഗത്തിറക്കിയ അഡ്വ. ഹരീഷ് സാൽവെയെ വാദംകൊണ്ട് തോൽപിച്ചാണ് സുപ്രീംകോടതി അഭിഭാഷകരായ അഡ്വ. ദുഷ്യന്ത് ദവെ, അഡ്വ. ഹാരിസ് ബീരാൻ എന്നിവർ ഫീസ് വാങ്ങാതെ സെൻകുമാറിനെ ജയിപ്പിച്ചുകൊടുത്തത്.
അഡ്വ. പ്രശാന്ത് ഭൂഷൺ മാത്രമാണ് സെൻകുമാറിൽനിന്ന് പേരിന് ഫീസ് വാങ്ങിയത്. താൻ സുപ്രീംകോടതിയിലെത്തിയപ്പോൾ ഫീസില്ലാതെ അഡ്വ. ഹാരിസ് ബീരാൻ വക്കാലത്ത് ഏറ്റെടുക്കുകയായിരുന്നുവെന്ന് സെൻകുമാർ പറഞ്ഞു. ഹാരിസിനൊപ്പം ഹാജരായി മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെയും പ്രശാന്ത് ഭൂഷണും വലിയ സഹായവും പിന്തുണയുമാണ് നൽകിയതെന്നും സെൻകുമാർ തുടർന്നു. അപ്പലേറ്റ് ട്രൈബ്യൂണലും ഹൈകോടതിയും തള്ളിയ കേസായിട്ടും മെറിറ്റുണ്ടെന്ന് മനസ്സിലാക്കി, ചരിത്രവിധി വരുമെന്ന പ്രതീക്ഷയിലാണ് ദുഷ്യന്ത് ദവെ ഫീസ് വാങ്ങാതെ ദിവസങ്ങളോളം വാദിച്ചതെന്നും പ്രശാന്ത് ഭൂഷൺ പേരിന് മാത്രമാണ് ഫീസ് വാങ്ങിയതെന്നും ഹാരിസ് ബീരാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.