Posted On
date_range Updated On
date_range യു.ഡി.എഫ് തരംഗമുണ്ടാകുമെന്നതിൽ അതിശയോക്തിയില്ല -കുഞ്ഞാലിക്കുട്ടി
മലപ്പുറം: യു.ഡി.എഫ് തെരഞ്ഞെടുപ്പിൽ മികച്ച നേട്ടം ഉണ്ടാക്കുമെന്ന് വേങ്ങരയിലെ യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി. എല്ലാ ജില്ലകളിലും മുന്നേറ്റമുണ്ടാക്കുമെന്ന റിപ്പോർട്ടാണ് യു.ഡി.എഫിന് ലഭിച്ചത്. യു.ഡി.എഫ് തരംഗമുണ്ടാകുമെന്ന് പറയുന്നതിൽ അതിശയോക്തിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തുടങ്ങിയ ഇടങ്ങളിലൊക്കെ അനുകൂല സാഹചര്യമാണ്. 80ന് മുകളിൽ സീറ്റ് നിഷ്പ്രയാസം ലഭിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യു.ഡി.എഫിന് നല്ല വിജയ പ്രതീക്ഷയാണുള്ളതെന്നും യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.