തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്‍റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുകേസിൽ ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാൻക്ലിൻ, രാധ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
എന്നാൽ, കേസിലെ ഒന്നാംപ്രതി വിനീതയുടെ ഭർത്താവും നാലാംപ്രതിയുമായ ആദർശിന് മുൻകൂർ ജാമ്യം അനുവദിച്ചു. അന്വേഷണത്തോട് സഹരിക്കാൻപോലും തയാറാകാത്ത പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചാൽ അത് കേസിനെ ബാധിക്കുമെന്ന പൊലീസ് റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരവ്. ഉപഭോക്താക്കൾക്ക് സ്വന്തം ക്യു.ആർ കോഡ് നൽകി 69 ലക്ഷം രൂപയോളം തട്ടിയെടുത്തു എന്നാണ് കേസ്.
അതേസമയം, നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണനും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസിലാണ് തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.