കൊടുങ്ങല്ലൂർ ഭരണി: ജനക്കൂട്ടം ഉണ്ടാവുന്നത്​ ഒഴിവാക്കണം -മുഖ്യമന്ത്രി

തൃശൂർ: കൊടുങ്ങല്ലൂർ ഭരണി ഉത്സവത്തിൽ ഇത്തവണ ജനക്കൂട്ടം ഉണ്ടാവുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വി ജയൻ നിർദേശിച്ചു. വിവിധ മതവിഭാഗങ്ങളുടെ ചടങ്ങുകളിൽ കോവിഡ് 19 പ്രതിരോധത്തിൻെറ ഭാഗമായി ആൾക്കൂട്ടം ഒഴിവാക്കുന്നതി നെക്കുറിച്ച് ചർച്ച ചെയ്യാൻ നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊടുങ്ങല്ലൂർ ഭരണി വിവിധ ജില്ലകളിൽ നിന്നായി ആയിരക്കണക്കിന് പേർ എത്തിച്ചേരുന്ന ഉത്സവമാണ്. ഉത്സവത്തിന് പോകാനൊരുങ്ങുന്നവരെ അതത് ജില്ല കലക്ടർമാർ ബന്ധപ്പെട്ട് നിരുത്സാഹപ്പെടുത്തണം. ഉത്സവത്തിന് ആൾക്കൂട്ടം ഒഴിവാക്കുന്നതിനെക്കുറിച്ച് കൊടുങ്ങല്ലൂരിൽ ചർച്ച നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ഹൈന്ദവ - മുസ്​ലിം - ക്രിസ്ത്യൻ ആരാധനാലയങ്ങൾ തങ്ങളുടെ ചടങ്ങുകളിൽ ആൾക്കൂട്ടത്തെ ഒഴിവാക്കാൻ നടപടി സ്വീകരിക്കണം. സമൂഹം വലിയ വിപത്ത് നേരിടുമ്പോൾ ചെറിയ വിഷമങ്ങൾ കാര്യമാക്കാതെ എല്ലാവരും വിശാല മനസ്​കരാവണം. വൈറസിൻെറ സമൂഹ വ്യാപനം തടയാനാണ് ഇപ്പോൾ ശ്രമിക്കുന്നത്.

രോഗ പ്രതിരോധത്തിനുള്ള കെയർ സ​െൻററുകൾ ഒരുക്കാൻ കര- വ്യോമ -നാവിക സേനാ വിഭാഗങ്ങളുടെ സ്ഥലസൗകര്യം പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ല കലക്ടർ എസ്. ഷാനവാസിനൊപ്പം വിവിധ മതസമുദായ വിഭാഗങ്ങളുടെ നേതാക്കൾ തൃശൂർ ജില്ലയിൽനിന്ന് വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.

Tags:    
News Summary - no crowd in kodungallur bharani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.