പ്രതീകാത്മക ചിത്രം
കോഴിക്കോട്. ഹോട്ടലില്‍ ബിരിയാണി ഇല്ലെന്ന് പറഞ്ഞതിന് ഹോട്ടലുടമക്ക് മര്‍ദനമേറ്റെന്ന് പരാതി. ചേളന്നൂര്‍ എട്ടേ രണ്ടില്‍ ദേവദാനി ഹോട്ടല്‍ ഉടമ രമേശിനെയാണ് ഒരു സംഘം യുവാക്കൾ അക്രമിച്ചത്. ഹെല്‍മെറ്റ് കൊണ്ടുള്ള അടിയില്‍ തലക്ക് പരിക്കേറ്റ രമേശ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. ബിരിയാണി ആവശ്യപ്പെട്ടെത്തിയ ആളോട് ബിരിയാണി തീര്‍ന്നെന്നു പൊറോട്ടയും കറിയും ഉണ്ടെന്നും പറഞ്ഞതായിരുന്നു പ്രകോപനം. ‘ആനമുട്ടയുണ്ടോ’ എന്ന് ചോദിച്ചായിരുന്നു മർദനമെന്ന് രമേശൻ പരാതിയിൽ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ മൂക്കിന്റെ പാലത്തിനും താടിയെല്ലിനും പരിക്കേറ്റെന്ന് രമേശ് പറഞ്ഞു.
കടയിലെത്തിയവര്‍ ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ ഇവരെ രമേശ് തിരിച്ചും മര്‍ദിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇരുഭാഗത്തുനിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കാക്കൂര്‍ പൊലീസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.