ഭരണവിരുദ്ധ വികാരമില്ലായിരുന്നു -വൃന്ദ കാരാട്ട്

കോഴിക്കോട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചിട്ടില്ലെന്നും സർക്കാറിന്‍റെ പ്രവർത്തനം വിലയിരുത്താനുള്ള തെരഞ്ഞെടുപ്പല്ല നടന്നതെന്നും സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്.

എൽ.ഡി.എഫ് വിരുദ്ധശക്തികൾ തൃക്കാക്കരയിൽ ഒന്നിക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പ് മാത്രമാണിത്. കോൺഗ്രസിന്‍റെ സ്ഥിരം സീറ്റുമാണ്. തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് പാർട്ടിയുടെ ആദ്യവിലയിരുത്തൽ പറഞ്ഞിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ അഭിപ്രായത്തിനായി കാത്തിരിക്കാമെന്നും വൃന്ദ പറഞ്ഞു.

പരിസ്ഥിതിയെ സംരക്ഷിച്ചുള്ള നിലപാടാണ് സി.പി.എമ്മിന്‍റേത്. കെ- റെയിൽ വിഷയത്തിൽ വിദഗ്ധരുടെയടക്കം അഭിപ്രായം അറിഞ്ഞശേഷമേ നടപ്പാക്കൂ. ഉമ തോമസിനെതിരായ സൈബർ ആക്രമണത്തെക്കുറിച്ച് അറിയില്ലെന്നും എല്ലാതരം സൈബർ ആക്രമണങ്ങൾക്കും പാർട്ടി എതിരാണെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - No anti-government sentiment in Thrikkakara -brinda Karat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.