പത്തനംതിട്ട: ശബരിമലയിൽ യുവതികളെ നിർബന്ധിച്ച് കയറ്റാൻ സർക്കാറിന് താത്പര്യമില്ലെന്ന് ദേവസ്വംമന്ത്രി ക ടകംപള്ളി സുരേന്ദ്രൻ. ചട്ടമ്പിമാർ ശരണം വിളിക്കുന്നതിനാലാണ് യുവതികൾ ശബരിമല കയറാത്തത് എന്ന് വിചാരിക്കേണ്ട. യുവതികളെ കയറ്റണമെന്ന് സർക്കാറിന് വാശി പിടിക്കേണ്ട കാര്യവുമില്ല. വാശി ഉണ്ടായിരുന്നെങ്കിൽ എപ്പോഴേ യുവതികൾ കയറിയേനെയെന്നും േദവസ്വം മന്ത്രി പറഞ്ഞു.
ശബരിമലയിൽ ആക്ടിവിസം നടത്തേണ്ടതില്ല. ആക്ടിവിസ്റ്റ് എന്നാൽ തീവ്ര സമീപനം സ്വീകരിക്കുന്നവരാണ്. അവർക്കുളള ഇടം ശബരിമലയിൽ ഇെല്ലന്നും കടകംപള്ളി പറഞ്ഞു. ഫേസ്ബുക്കിൽ പോസ്റ്റിടുന്ന എല്ലാവരും ആക്ടിവിസ്റ്റുകളല്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ശബരിമലയെ സംബന്ധിച്ചിടത്തോളം ഇത് പ്രതിസസന്ധികളുണ്ടായ മണ്ഡലകാലമായിരുന്നു. പ്രളയത്തിന് പിറകെ വന്ന യുവതീ പ്രവേശനവിധി ശബരിമലയെ സംഘർഷ ഭൂമിയാക്കി മാറ്റി. രാജ്യം ഭരിക്കുന്ന പാർട്ടിയും സംഘർഷമുണ്ടാക്കാൻ ശ്രമിച്ചു. ഇവിടെ നടന്ന അക്രമസംഭവങ്ങളാണ് ശബരിമലയിൽ ഭക്തരുടെ വരവ് കുറച്ചതെന്നും കടകംപള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.