എൻ.കെ. പ്രേമചന്ദ്രനും കെ.കെ. രാഗേഷിനും സൻസദ്​ രത്ന പുരസ്കാരം

ന്യൂഡല്‍ഹി: എൻ.​കെ. പ്രേമചന്ദ്രൻ എം.പിക്കും മുൻ രാജ്യസഭ അംഗം കെ.കെ. രാഗേഷിനും മികച്ച പാര്‍ലമെന്‍റ്​ സാമാജികര്‍ക്കുള്ള 2022ലെ സന്‍സദ് രത്ന പുരസ്കാരം. എട്ടു ലോക്സഭ അംഗങ്ങളും മൂന്ന്​ രാജ്യസഭ അംഗങ്ങളുമാണ്​ പുരസ്കാരത്തിന്​ അർഹരായത്​. എൻ.കെ. പ്രേമചന്ദ്രന്​ സൻസദ്​ വിശിഷ്ട രത്‌ന പുരസ്‌കാരവും കെ.കെ. രാഗേഷിന്​ വിരമിച്ച പാര്‍ലമെന്‍റ്​ സാമാജികരിലെ മികച്ച അംഗത്തിനുള്ള പുരസ്‌കാരവുമാണ്​ ലഭിച്ചത്​​.

എൻ.സി.പി നേതാവ്​ സുപ്രിയ സുലെയും വിശിഷ്ട രത്‌ന പുരസ്‌കാരത്തിന്​ അർഹയായി. കോൺഗ്രസ്​ നേതാവ്​ വീരപ്പ മൊയ്​ലി, തമിഴ്​നാട്​ ബി.ജെ.പി നേതാവ്​ എച്ച്​.വി. ഹാൻഡെ എന്നിവരെ ലൈഫ്​ ടൈം അച്ചീവ്​മെന്‍റ്​ പുരസ്കാരത്തിനും തിരഞ്ഞെടുത്തു. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്‍റെ നിര്‍ദേശം അനുസരിച്ച് 2010ലാണ് മികച്ച പാര്‍ലമെന്‍റ്​ സാമാജികരെ ആദരിക്കുന്നതിനുള്ള സന്‍സദ് രത്‌ന പുരസ്‌കാരം ആരംഭിച്ചത്​.

പാര്‍ലമെന്‍റ്​ നടപടിക്രമങ്ങള്‍ വിശദമായി നിരീക്ഷിക്കുകയും റിപ്പോര്‍ട്ടുകള്‍ തയാറാക്കുകയും ചെയ്യുന്ന പി.ആർ.എസ് ഇന്ത്യ ഫൗണ്ടേഷന്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പാര്‍ലമെന്ററികാര്യ സഹമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ കെ. ശ്രീനിവാസന്‍ എന്നിവരുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്​.  

Tags:    
News Summary - NK Premachandran and K.K. Ragesh got best parlamenterian award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.