കോഴിക്കോട്: നാടിനെ ഭീതിയിലാഴ്ത്തിയ നിപ രോഗബാധക്ക് ശമനമാകുന്നു. ഞായറാഴ്ച ലഭിച്ച 22 പേരുടെ സാമ്പിൾ പരിശോധന ഫലങ്ങളും നെഗറ്റിവാണ്. മാത്രമല്ല, പുതിയ വൈറസ്ബാധ സ്ഥിരീകരണമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഞായറാഴ്ച ഒമ്പതു പേരെ സംശയത്തിെൻറ പേരിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരടക്കം 22 പേർ നിരീക്ഷണത്തിലാണ്. ഇതുവരെ ലഭിച്ച 223 പരിശോധന ഫലങ്ങളിൽ 205ഉം നെഗറ്റിവാണ്. പോസിറ്റീവായശേഷം ചികിത്സയിലായിരുന്ന ബീച്ച് ആശുപത്രിയിലെ നഴ്സിങ് വിദ്യാർഥിനിയുടെയും മലപ്പുറം സ്വദേശിയുടെയും ഫലം നെഗറ്റിവാണെന്ന് കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ തെളിഞ്ഞിരുന്നു. ഇവർ സുഖം പ്രാപിച്ചുവരികയാണ്.
പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച ശേഷം ഹൃദയാഘാതം കാരണം മരിച്ച ബാലുശ്ശേരി താലൂക്ക് ആശുപത്രി താൽക്കാലിക ജീവനക്കാരൻ രഘുനാഥിന് നിപ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. മൃതദേഹം മാവൂർറോഡ് ശ്മശാനത്തിൽ സംസ്കരിച്ചു.
സൂപ്പിക്കട സ്വദേശി സാബിത്ത് ഉൾപ്പെടെ 17 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. സമ്പർക്ക പട്ടികയിൽ 75 പേരെ കൂടി ഉൾപ്പെടുത്തി. പട്ടികയിൽ ഇതോടെ 2079 പേരായി. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിെൻറ ചെന്നൈ ആസ്ഥാനമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജിയിലെ വിദഗ്ധർ ഗവ. െഗസ്റ്റ് ഹൗസിൽ മന്ത്രി കെ.കെ. ശൈലജയുമായി ചർച്ച നടത്തി. ഡോക്ടർമാരായ എ.പി. സുഗുണൻ, തരുൺ ഭട്നഗർ, പി. മാണിക്കം, കരിഷ്മ കൃഷ്ണൻ, ആരതി രഞ്ജിത്ത് എന്നിവരാണ് സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.