നിപ: കോഴിക്കോട്ട്​ ഒരാൾ കൂടി മരിച്ചു​; മരണം 17 ആയി

കോഴിക്കോട്​: ഭീതിക്ക്​ അറുതിയില്ലാതെ നിപ മരണം തുടരുന്നു. വ്യാഴാഴ്​ച ഒരാൾകൂടി മരിച്ചതോടെ  മരണസംഖ്യ 17 ആയി. കോട്ടൂർ പൂനത്ത്​ സ്വദേശി നെല്ലിയുള്ളതിൽ ഭാസ്​കര​ൻ നായരുടെ മകൻ  റസിൻ (25) ആണ്​ വ്യാഴാഴ്​ച മരിച്ചത്​. കോഴിക്കോട്​, മലപ്പുറം സ്വദേശികളായ രണ്ടുപേർക്ക്​​ രോഗം സ്​ഥിരീകരിച്ചു. വ്യാഴാഴ്​ച പ്രവേശിപ്പിച്ച നാലുപേരടക്കം 11 പേർ രോഗസംശയത്തിൽ മെഡിക്കൽ  കോളജിലുണ്ട്​​. ബാലുശ്ശേരി ഗവ.​ ആശുപത്രിയിൽനിന്നാണ്​ റസിന്​ വൈറസ്​ ബാധയുണ്ടായത്​  എന്നാണ്​ നിഗമനം. 

നിപ ബാധിച്ച്​ മരിച്ച കോട്ടൂർ തിരുവോട്​ മയിപ്പിൽ ഇസ്​മായിലിനെ ബാലുശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ റസിൻ പനിബാധിച്ച്​ അവിടെ ചികിത്സ തേടിയിരുന്നു. മേയ്​ 27നാണ്​ റസിനെ കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശ​ുപ​ത്രിയിൽ പ്രവേശിപ്പിച്ചത്​. വ്യാഴാഴ്​ച ഫലം​ വന്ന 15 പേരിൽ റസിന്​ രോഗം സ്​ഥിരീകരിക്കുകയും ഉച്ചയോടെ മരിക്കുകയുമായിരുന്നു. ഇതുവരെ 186 പേരുടെ ഫലം വന്നതിൽ 18 എണ്ണമാണ്​ പോസിറ്റീവായത്​ എന്ന്​ ആരോഗ്യവകുപ്പ്​ ഡയറക്​ടർ ഡോ. ആർ.എൽ. സരിത അറിയിച്ചു. 1407 പേരാണ്​ നിലവിൽ  നിരീക്ഷണത്തിലുള്ളത്​. 

ഇസ്​മായിൽ ബാലുശ്ശേരി ആശുപത്രിയിൽ ചികിത്സതേടിയ സമയത്തെത്തിയ മറ്റുരോഗികളും ജീവനക്കാരും ഉൾപ്പെടെയുള്ളവരെ നിരീക്ഷണ പട്ടികയിലു​ൾപ്പെടുത്തിയിട്ടുണ്ട്​. മേയ്​  ഒന്നുമുതൽ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമായി മരിച്ചവരുടെ വിവരങ്ങളും  ആരോഗ്യവകുപ്പ്​ ശേഖരിച്ചുവരുകയാണ്. നിരീക്ഷണത്തിലുള്ളവർക്ക്​ രോഗലക്ഷണങ്ങൾ കാണു​േമ്പാൾ തന്നെ കനത്ത ജാ​ഗ്രത പുലർത്തുന്നുണ്ട്​. എല്ലാ സൗകര്യത്തോടും കൂടിയ ചികിത്സ സംവിധാനം ​മെഡിക്കൽ കോളജിൽ ഒരുക്കിയതായും​ അവർ കൂട്ടിച്ചേർത്തു. 

ആസ്​​േട്രലിയയിൽനിന്നുള്ള മരുന്ന്​ വെള്ളിയാഴ്​ച വൈകീ​േട്ടാടെ എത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്ന്​ മെഡിക്കൽ  കോളജ്​ സൂപ്രണ്ട്​ ഡോ. കെ.ജി. സജിത്​കുമാർ അറിയിച്ചു. 50 ഡോസാണ്​ എത്തിക്കുന്നത്​. മരുന്ന്​  എത്തിയാലുടൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി രോഗികൾക്ക്​ നൽകും. നിർമാണ തൊഴിലാളിയായ  റസിൻ യുവമോർച്ച കോട്ടൂർ പഞ്ചായത്ത്​ വൈസ്​ പ്രസിഡൻറാണ്​. ഇന്ദിരയാണ്​ മാതാവ്​. സഹോദരി:  രസ്​ന. മൃതദേഹം രാത്രി മാവൂർ റോഡ്​ ശ്​മശാനത്തിൽ സംസ്​കരിച്ചു. 

നിപ മരണം: ആശങ്കയുടെ വൈറസ് മലയോരത്തും
കൊ​ടി​യ​ത്തൂ​ർ: നി​പ വൈ​റ​സ് ബാ​ധ​യേ​റ്റ് മുക്കത്തിനടുത്ത നെ​ല്ലി​ക്കാ​പ​റ​മ്പ്​ മാ​ട്ടു​മു​റി​യി​ൽ യു​വാ​വ്​ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് മലയോരം ആ​ശ​ങ്ക​യി​ൽ. നി​പ നി​യ​ന്ത്ര​ണ​വി​ധേ​യ​മെ​ന്ന് സ​ർ​ക്കാ​റും ആ​രോ​ഗ്യ​വ​കു​പ്പും ആ​വ​ർ​ത്തി​ക്കു​മ്പോ​ഴാ​ണ് കൊടിയത്തൂർ, കാരശ്ശേരി, മുക്കം, ഒാമശ്ശേരി, ചാത്തമംഗലം, തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി എന്നിവിടങ്ങളിൽ ആ​ശ​ങ്ക വ്യാ​പി​ക്കു​ന്ന​ത്.

മാ​ട്ടു​മു​റി സ്വ​ദേ​ശി​യാ​യ അ​ഖി​ൽ (28) ആ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. മൂ​ന്നു​ദി​വ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​​​െൻറ പ​രി​ശോ​ധ​ന​ഫ​ലം ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​ണ്​ എ​ത്തി​യ​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഏ​റെ വൈ​കാ​തെ  മ​രി​ക്കു​ക​യും ചെ​യ്​​തു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​വെ​ച്ചാ​ണ്​ വൈ​റ​സ്​ ബാ​ധ​യേ​റ്റ​തെ​ന്നാ​ണ്​ സൂ​ച​ന. 

നി​പ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട സ​മ​യം അ​ഖി​ൽ ഒ​രു മ​ര​ണ​വീ​ട്ടി​ൽ ആ​ദ്യ​വ​സാ​നം​വ​രെ പ​ങ്കെ​ടു​ത്ത​താ​യി വി​വ​ര​മു​ണ്ട്. അ​ഖി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ത്തോ​ളം പേ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. അ​ഖി​ലും മ​റ്റൊ​രു കാ​ര​ശ്ശേ​രി സ്വ​ദേ​ശി​യും ആ​ദ്യം ചി​കി​ത്സ തേ​ടി​യ മു​ക്ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഈ ​സ​മ​യ​ത്ത് ചി​കി​ത്സ​ക്കാ​യി എ​ത്തി​യ​വ​രും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ഇ​പ്പോ​ൾ ഭീ​തി​യി​ലാ​ണ്. 

മാ​ട്ടു​മു​റി​യി​ലും ചി​ല​ർ വീ​ടു​മാ​റി പോ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. പ്ര​ദേ​ശ​ത്ത് വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും മാ​സ്ക് ധ​രി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ങ്ങാ​ടി​ക​ളി​ൽ പൊ​തു​വെ ആ​ളു​ക​ൾ കു​റ​വാ​ണ്. സ്ഥി​തി വി​ല​യി​രു​ത്തു​ന്ന​തി​ന്​ ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക യോ​ഗ​വും ചേ​ർ​ന്നി​രു​ന്നു. രോ​ഗം പ​ട​രു​ന്ന​ത് ത​ട​യു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ൽ ഊ​ർ​ജി​ത​മാ​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. 

നിപ ഭീതിയെ തുടർന്ന് തിരക്കൊഴിഞ്ഞ കോഴിക്കോട് ബീച്ച്. വൈകീട്ട് അഞ്ചു മണിക്ക് പകർത്തിയ ചിത്രം
 


നിപ മരണം: കേന്ദ്രസംഘം കാരശ്ശേരിയിൽ
കോഴിക്കോട്: നിപ ബാധയെത്തുടർന്ന് കാരശ്ശേരിയിൽ ഒരാൾ മരിച്ച സാഹചര്യത്തിൽ ജനങ്ങളുടെ ഭീതിയകറ്റാൻ വ്യാഴാഴ്ച കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കേന്ദ്ര മെഡിക്കൽ സംഘം സന്ദർശിച്ചു. നാഷനൽ സ​​​​െൻറർ ഫോർ ഡിസീസ്  കൺട്രോളിലെ (എൻ.സി.ഡി.സി) ശാസ്ത്രജ്ഞരായ ഡോ. സംഗേത് കുൽക്കർണി, ഡോ. ആർ. രാജേന്ദ്രൻ, ഡോ. അമിത്ത് എന്നിവരടങ്ങിയ  സംഘമാണ് ഉച്ചയോടെ പ്രദേശത്തെത്തിയത്. ജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സംഘം അറിയിച്ചു.

ചെറുവാടി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. സുഗതകുമാരി, ഹെൽത്ത് ഇൻസ്പെക്ടർ രാധാകൃഷ്ണൻ, അസി. ഹെൽത്ത് ഇൻസ്പെക്ടർ റോയി മാത്യു, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്​ദുല്ല, അംഗങ്ങളായ താജുന്നീസ, കബീർ  കണിയാത്ത്, കെ.ടി. ചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ മാട്ടുമുറിയിലെയും പ്രദേശത്തെയും 100ഒാളം വീടുകൾ സന്ദർശിക്കുകയും  ബോധവത്​കരണ സന്ദേശങ്ങൾ കൈമാറുകയും ചെയ്തു. 

സ്ഥിതി വിലയിരുത്താൻ വ്യാഴാഴ്ച വൈകീട്ട്​ കൊടിയത്തൂർ പഞ്ചായത്ത് അടിയന്തര ഭരണസമിതി യോഗം ചേർന്നു. വെള്ളിയാഴ്ച നാല് സ്ക്വാഡുകളായിത്തിരിഞ്ഞ് രണ്ട് കി.മീറ്റർ ചുറ്റളവിലുള്ള വീടുകളിലെത്തി ബോധവത്​കരണ പ്രവർത്തനങ്ങൾ നടത്തി ജനങ്ങളുടെ ആശങ്കയകറ്റാൻ ശ്രമിക്കും. വിഷയം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച  2.30ന് പഞ്ചായത്ത്​ ഒാഫിസിൽ സർവകക്ഷി യോഗം ചേരും. ശുചിത്വം കണിശമായി പുലർത്തണമെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. 

സ്​കൂൾ തുറക്കുന്നത്​ വീണ്ടും നീട്ടിയേക്കും
കോഴിക്കോട്​: നിപ ​രോഗത്തി​​​​​െൻറ പശ്ചാത്തലത്തിൽ ജില്ലയിലെ സ്​കൂളുകൾ തുറക്കുന്നത്​ വീണ്ടും നീട്ടാൻ സാധ്യത. നിലവിൽ ഇൗ മാസം അഞ്ചിന്​ സ്​കൂൾ തുറക്കാനാണ്​ ജില്ല ഭരണകൂടം തീരുമാനിച്ചത്​. എന്നാൽ, ജില്ല പഞ്ചായത്ത്​​ അംഗങ്ങൾ അടക്കമുള്ള ജനപ്രതിനിധികൾ അഞ്ചിന്​ സ്​കൂൾ തുറക്കുന്നത്​ നീട്ടിവെക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്​. നിപയുടെ ഭീതി പൂർണമായും ഒഴിഞ്ഞിട്ടില്ലെന്നതിനാലാണ്​ ഇൗ ആവശ്യമുന്നയിക്കു​ന്നത്​. നിപ കാരണം കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ്​ സ്​കൂൾ തുറക്കുന്നത്​ നീട്ടിവെച്ചത്​. മറ്റ്​ ജില്ലകളിൽ വെള്ളിയാഴ്​ചതന്നെ സ്​കൂളുകൾ തുറക്കും. കാലിക്കറ്റ്​ സർവകലാശാലക്ക്​ കീഴിൽ മലപ്പുറം, കോഴിക്കോട്​ ജില്ലകളിലെ കോളജുകൾ ഇൗ മാസം ആറിനാണ്​ മധ്യവേനലവധിക്ക്​ ശേഷം തുറക്കുന്നത്​. 
 

പേരാ​മ്പ്രയിൽ പരിഭ്രാന്തിക്ക്​​ അയവ്​
പേ​രാ​മ്പ്ര: നി​പയുടെ ഉറവിടമായി കരുതുന്ന പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ വർധന. ചൊ​വ്വാ​ഴ്ച 45 പേ​രാ​ണ് ഒ.​പി​യി​ലെ​ത്തി​യ​തെ​ങ്കി​ൽ ബു​ധ​നാ​ഴ്ച അ​ത് 75 ആ​യി. വ്യാ​ഴാ​ഴ്ച ഇ​തി​ലും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഈ  ​ആ​ശു​പ​ത്രി​യി​ലെ ഒ​രു ഡോ​ക്ട​ർ​ക്ക് നി​പ ബാ​ധി​ച്ച​താ​യു​ള്ള വ്യാ​ജ പ്ര​ചാ​ര​ണ​മു​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹം ബു​ധ​നാ​ഴ്ച മു​ത​ൽ ഡ്യൂ​ട്ടി​ക്ക് എ​ത്തി​. ടൗ​ണി​ലും ബ​സു​ക​ളി​ലു​ൾ​പ്പെ​ടെ ആ​ളു​ക​ൾ എ​ത്തി​ത്തു​ട​ങ്ങി. 


ഷോക്കേറ്റ് ചത്ത വവ്വാൽ പരിഭ്രാന്തി പരത്തി 
പ​ന്തീ​രാ​ങ്കാ​വ്: പാ​ലാ​ഴി​യി​ൽ വൈ​ദ്യു​തി​ലൈ​നി​ൽ ത​ട്ടി ഷോ​ക്കേ​റ്റ്​ ച​ത്ത​തെ​ന്ന് സം​ശ​യി​ക്കു​ന്ന വ​വ്വാ​ൽ പ​രി​ഭ്രാ​ന്തി പ​ട​ർ​ത്തി. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് വി​ഷ്ണു ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ച​ത്ത വ​വ്വാ​ലി​നെ ക​ണ്ടെ​ത്തി​യ​ത്. 11 കെ.​വി വൈ​ദ്യു​തി ലൈ​ൻ പോ​വു​ന്ന​തി​ന് താ​ഴെ​യാ​ണ് വ​വ്വാ​ൽ ച​ത്തു​കി​ട​ന്ന​ത്.നി​പ ബാ​ധി​ച്ച് വ​വ്വാ​ലു​ക​ൾ കൂ​ട്ട​മാ​യി ച​ത്തെ​ന്നാ​ണ് പ്ര​ച​രി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് അം​ഗം സ്ഥ​ല​ത്തെ​ത്തി വ​വ്വാ​ലി​നെ കു​ഴി​ച്ചി​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നി​പ പേ​ടി​യി​ൽ ചി​ല​ർ സ​മ്മ​തി​ച്ചി​ല്ല. തു​ട​ർ​ന്ന്​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ. ​ത​ങ്ക​മ​ണി, വെ​റ്റ​റി​ന​റി സ​ർ​ജ​ൻ എ. ​മ​ഞ്ജു​ഷ, പ​ഞ്ചാ​യ​ത്ത് അം​ഗം മ​ഠ​ത്തി​ൽ അ​ബ്​​ദു​ൾ അ​സീ​സ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി വ​വ്വാ​ലി​നെ പാ​ക്ക് ചെ​യ്ത് ജി​ല്ല വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.


 

Tags:    
News Summary - Nipah virus: One more death in calicut-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.