കൊൽക്കത്തയിൽ മലയാളി ജവാൻ മരിച്ചത്​ നിപ മൂലമല്ല

കൊൽക്കത്ത: അവധിക്ക്​ കേരളത്തിലെത്തി മടങ്ങിയശേഷം കൊൽക്കത്തയിൽ പനിമൂലം മരിച്ച മലയാളി ജവാന്​ നിപയായിരുന്നില്ലെന്ന്​ സ്​ഥിരീകരിച്ചു. ഇദ്ദേഹത്തി​​​​െൻറ ശരീരസ്രവം പുണെ ദേശീയ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിൽ പരിശോധിച്ചതി​​​​െൻറ ഫലം നെഗറ്റിവാണെന്ന്​ പ്രതിരോധ മന്ത്രാലയം വക്താവ്​ അറിയിച്ചു.

കരസേനയുടെ ഇൗസ്​റ്റേൺ കമാൻഡിൽ ജവാനായിരുന്ന സീനു പ്രസാദാണ്​ (27) മേയ്​ 25ന്​ കൊൽക്കത്തയിലെ സൈനിക ആശുപത്രിയിൽ മരിച്ചത്​. ഒരുമാസത്തെ അവധിക്കുശേഷം 13ന്​ തിരിച്ചെത്തിയതു മുതൽ പനി ബാധിതനായിരുന്ന സീനുവി​​​​െൻറ നില വഷളായതിനെ തുടർന്നാണ്​ 20ന്​ ആശുപത്രിയിലേക്ക്​ മാറ്റിയത്​. നിപ റിപ്പോർട്ട്​ ചെയ്യ​പ്പെട്ട കേരളത്തിൽ വന്നുമടങ്ങിയപ്പോഴാണ്​ പനി ബാധിതനായത്​ എന്നതിനാൽ അധികൃതർ സ്രവം നിപ പരിശോധക്ക്​ അയക്കുകയായിരുന്നു. 

Tags:    
News Summary - Nipah Virus -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.