കോഴിക്കോട്: നിപ വൈറസ് ബാധയെ തുടര്‍ന്ന് ജില്ലയിലെ തിരക്കുള്ള കോടതികളിൽ ജൂൺ ആറുവരെ വിചാരണ നിർത്തിെവക്കാൻ ഹൈകോടതി നിർദേശം. വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് ബാർ അസോസിയേഷൻ ഇടപെട്ടതിനെ തുടർന്ന് ജില്ല കലക്ടറിൽനിന്ന് ഹൈകോടതി രജിസ്ട്രാർ വിശദീകരണം തേടിയിരുന്നു. കലക്ടർ യു.വി. ജോസ് വെള്ളിയാഴ്ച നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈകോടതിയുടെ നിർദേശം.
ജൂൺ ആറിന് ശേഷം സ്ഥിതി വിലയിരുത്തുന്ന റിപ്പോർട്ടിന് ശേഷം പുതിയ തീരുമാനമുണ്ടാവും. കോഴിക്കോട് അതിജാഗ്രതയിലാണെന്നും കോടതിയിലെ സീനിയര്‍ സൂപ്രണ്ട് ടി.പി. മധുസൂദനന്‍ നിപയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, ജില്ലയിലെ എല്ല സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കോടതിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്ന് ബാർ അസോസിയേഷൻ
കോഴിക്കോട്: കോടതിയുടെ പ്രവർത്തനം നിർത്തിയില്ലെങ്കിൽ ഹാജരാകാനാവില്ലെന്ന തീരുമാനമെടുക്കേണ്ടി വരുമെന്നാണ് കാലിക്കറ്റ് ബാർ അസോസിയേഷെൻറ നിലപാട്. ഹൈകോടതി നിർദേശത്തിെൻറ പകർപ്പ് ലഭിച്ച ശേഷം ശനിയാഴ്ച ചേരുന്ന അസോസിയേഷൻ യോഗത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡൻറ് കെ.കെ. കൃഷ്ണകുമാര്‍ പറഞ്ഞു.
കോടതിക്ക് അവധി നല്‍കാതെ ജഡ്ജിയുടെ ചേംബറിലിരുന്ന് കേസ് നീട്ടിവെക്കുന്ന നടപടി എല്ലാ കോടതികളിലും സ്വീകരിക്കണമെന്നാണ് അസോസിയേഷെൻറ ആവശ്യം. പല ഭാഗങ്ങളില്‍നിന്നുള്ളവര്‍ എത്തുന്ന സ്ഥലമായതിനാല്‍ വിദ്യാലയങ്ങളെന്നപോലെ കോടതിക്കും അവധി നൽകണം. വിചാരണ നീട്ടിവെച്ചാല്‍ ജനങ്ങള്‍ കോടതിയില്‍ വരുന്നത് ഒഴിവാകും. വെള്ളിയാഴ്ച കോടതി പ്രവർത്തിച്ചെങ്കിലും കേസുകള്‍ വിളിച്ച് നീട്ടിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.