കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി, 24 വരെ പൊതുപരിപാടികൾക്ക് നിയന്ത്രണം

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ അവധി. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചതെന്ന് ജില്ല കലക്ടർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അതേസമയം, യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാമെന്ന് കലക്ടർ വ്യക്തമാക്കി

കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്:

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി (14.09.2023 & 15.09.2023) നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി, മദ്രസകൾ ഉൾപ്പെടെ) നാളെയും മറ്റന്നാളും (14.09.2023 & 15.09.2023 തീയ്യതികളിൽ) അവധിയായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാം. യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമില്ല.

കോഴിക്കോട്ട് 24 വരെ വലിയ പരിപാടികൾ ഇല്ല

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും നിപവൈറസ്ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോഴിക്കോട്ട് ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. സെപ്​റ്റംബർ 24 വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്​.

തമിഴ്നാട് അതിർത്തിയിൽ കർശന പരിശോധന

പു​ന​ലൂ​ർ: കേ​ര​ള​ത്തി​ൽ നി​പ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ത​മി​ഴ്‌​നാ​ട്-​കേ​ര​ള അ​തി​ർ​ത്തി​യി​ലെ പു​ളി​യ​റ​യി​ൽ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​ങ്ങി. പു​ളി​യ​റ ചെ​ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ നി​യ​ന്ത്ര​ണം ആ​രോ​ഗ്യ​വ​കു​പ്പ് ഏ​റ്റെ​ടു​ത്തു. തെ​ങ്കാ​ശി ജി​ല്ല ക​ല​ക്ട​ർ ദു​രൈ ര​വി​ച​ന്ദ്ര​ൻ ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ചെ​ക്പോ​സ്റ്റി​ലെ​ത്തി പ​രി​ശോ​ധ​ന സം​വി​ധാ​നം വി​ല​യി​രു​ത്തി.

കേ​ര​ള​ത്തി​ൽ ​നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വ​രു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മേ ക​ട​ത്തി​വി​ടൂ. ട​യ​റു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ അ​ണു​നാ​ശി​നി ത​ളി​ച്ച​ശേ​ഷ​മാ​ണ് ക​ട​ത്തി​വി​ടു​ക. ഡ്രൈ​വ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ പേ​രു​ടെ​യും ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കോ​ഴി, താ​റാ​വ് തു​ട​ങ്ങി​യ പ​ക്ഷി​ക​ളെ ക​ട​ത്തി​വി​ടു​ന്നി​ല്ല. കൂ​ടാ​തെ കോ​ഴി​ത്തീ​റ്റ, കോ​ഴി​വേ​സ്റ്റ് തു​ട​ങ്ങി​യ​വ​ക്കും നി​യ​ന്ത്ര​ണ​മു​ണ്ട്.

Full View
Tags:    
News Summary - Nipah Virus: educational institutes in Kozhikode District will be closed on Thursday and Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.