നിപ: സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട രണ്ടുപേരുടെ പരിശോധന ഫലംകൂടി നെഗറ്റീവ്

മലപ്പുറം: മലപ്പുറത്ത് നിപ്പ ബാധിച്ച രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട രണ്ടുപേരുടെ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇതോടെ പേരുടെ പരിശോധന ഫലം നെഗറ്റീവായി. ഇന്ന് 40 പേരെയാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതോടെ സമ്പർക്കപ്പട്ടികയിൽ ആകെ 152 പേരായി. അതിൽ 62 പേർ ഹൈറിസ്കിലും 90 റിസ്കിലുമാണ്.

മലപ്പുറം 108, പാലക്കാട് 36, കോഴിക്കോട് 3, എറണാകുളം, ഇടുക്കി, തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ ഒന്ന് വീതം പേര്‍ എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.

നിപ്പ ബാധിച്ച് ചികിത്സയിലുള്ള വളാഞ്ചേരി ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഇ.എം.എസ് ഹോസ്പിറ്റലിൽ വെന്‍റിലേറ്ററിലാണ് ഇവർ. മേയ് ഒന്നിനാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഒരാൾക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. എട്ടുപേർ ചികിത്സയിലുണ്ട്. രണ്ടുപേർ ഐ.സി.യുവിലാണ്.

പ​നി സ​ര്‍വേ​യു​ടെ ഭാ​ഗ​മാ​യി ഇന്ന് 88 വീ​ടു​ക​ളി​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രെ​ത്തി​യ​താ​യി മ​ന്ത്രി അ​റി​യി​ച്ചു. ഇതുവരെ ആകെ 4749 വീടുകളാണ് സന്ദര്‍ശിച്ചത്.

Tags:    
News Summary - Nipah: Test results of two more people on contact list negative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.