Posted On
date_range Updated On
date_range നിപ സമ്പർക്കം: നഴ്സും കുടുംബവും തിരുവനന്തപുരത്ത്നിരീക്ഷണത്തിൽ
വെള്ളറട (തിരുവനന്തപുരം): മലപ്പുറത്തെ നിപ രോഗിയെ പരിചരിച്ച നഴ്സും കുടുംബവും നിരീക്ഷണത്തിൽ. തിരുവനന്തപുരം അമ്പൂരി സ്വദേശിയായ നഴ്സും ഭർത്താവും രണ്ടു മക്കളുമാണ് മെഡിക്കൽ കോളജിലുള്ളത്.
നിപ രോഗിയെ പരിചരിച്ച ശേഷം തിരികെ നാട്ടിലെത്തിയതായിരുന്നു നഴ്സ്. ഇവിടെ എത്തിയ ശേഷമാണ് മലപ്പുറത്തെ രോഗിക്ക് നിപ സ്ഥിരീകരിച്ചത്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതോടെ കുടുംബം വെള്ളറട ആശുപത്രിയിലെത്തി. ഇവിടെ ഐസൊലേഷന്‍ വാർഡോ അനുബന്ധ ക്രമീകരണങ്ങളോ ഇല്ലാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.