മലപ്പുറം: നിപ ബാധിച്ച രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 7 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതോടെ 56 പേരുടെ പരിശോധന ഫലം നെഗറ്റീവായി. 14 പേരെയാണ് ഇന്ന് സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതോടെ ആകെ 166 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്.
നിപ ബാധിച്ച് ചികിത്സയിലുള്ള രോഗിയുടെ അവസ്ഥ ഗുരുതരമാണ്. ചികിത്സയിലുള്ള 6 പേര് അതീവ നിരീക്ഷണത്തിലാണ്. 65 പേർ ഹൈ റിസ്‌കിലും 101 പേർ ലോ റിസ്‌കിലുമാണുള്ളത്. ഹൈറിസ്‌ക് പട്ടികയിലുള്ള 11 പേർക്ക് പ്രൊഫൈലാക്‌സിസ് ചികിത്സ നൽകി വരുന്നു. പുതുതായി കേസ് റിപ്പോർട്ട് ചെയ്തില്ലെങ്കിലും പ്രോട്ടോകോൾ അനുസരിച്ച് പ്രവർത്തനങ്ങൾ തുടരാനും സ്‌കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും മന്ത്രി നിർദേശം നൽകി. നിലവിൽ മലപ്പുറം 119, പാലക്കാട് 39, കോഴിക്കോട് 3, എറണാകുളം, ഇടുക്കി, തിരുവനന്തപുരം, തൃശൂർ, കണ്ണൂർ ഒന്ന് വീതം പേർ എന്നിങ്ങനെയാണ് സമ്പർക്കപ്പട്ടികയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.