കോതമംഗലം: താലൂക്ക് ആശുപത്രിയിൽ പനിയുമായെത്തിയ യുവാവിന് നിപ ആണെന്ന സംശയത്തെത് തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. രണ്ടുദിവസം മുമ്പ് ചികിത്സ തേടിയിരുന്ന യുവാവിനെ ബുധനാഴ്ച രാവിലെ 11.30 ഓടെ ഛർദിയെത്തുടർന്ന് അവശനിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
രണ്ടുദിവസം മുമ്പ് ചികിത്സ തേടുമ്പോൾ രോഗം കുറഞ്ഞില്ലെങ്കിൽ കളമശ്ശേരിയിൽ ചികിത്സ തേടണമെന്ന് ഡോക്ടർ നിർദേശിച്ചിരുന്നു. ആശുപത്രിയിലെത്തിയശേഷവും രോഗി ഛർദിക്കുകയും ബോധക്ഷയം ഉണ്ടാവുകയും ചെയ്തതോടെ ഡ്യൂട്ടി ഡോക്ടർ അത്യാഹിത വിഭാഗത്തിൽ ചികിത്സക്കെത്തിയവരോട് മാറിനിൽക്കാൻ പറയുകയും ആശുപത്രി ജീവനക്കാരോട് മുൻകരുതൽ സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.