തിരുവനന്തപുരം: പോക്സോ കേസിൽ പ്രതികളായ ഒമ്പത് അധ്യാപകരെ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടുവെന്ന് മന്ത്രി വി.ശിവൻകുട്ടി. നമ്മുടെ മക്കളെ ഉപദ്രവിക്കാൻ ആരെയും അനുവദിക്കില്ലെന്നും കുട്ടികൾക്കൊപ്പം വിദ്യാഭ്യാസ വകുപ്പുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസും കുട്ടികൾക്ക് ഒപ്പമുണ്ടാകണം. സംസ്ഥാന സർക്കാറിനെ ജനങ്ങൾ കാണുന്നത് പൊലീസിലൂടെയാണ്. പൊലീസ് സംവിധാനത്തോട് ഇണങ്ങിയും പിണങ്ങിയും രാഷ്ട്രീയപ്രവർത്തനം നടത്തിയയാളാണ് താൻ. പൊലീസ് സംവിധാനം സർക്കാറിന്റെ മുഖമുദ്രയാണെന്നും ചില സംഭവങ്ങൾ മികച്ചതാണെന്നും മന്ത്രി പറഞ്ഞു.
നവകേരളത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ പൊതുജനവും സർക്കാറിനൊപ്പം കൈകോർത്തു. കേരളത്തിന്റെ കുതിപ്പ് ലോകം വരെ എത്തി. ആഗോള വിനോദ സഞ്ചാര കേന്ദ്രമായും കേരളം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.