17കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒൻപത് പേർ അറസ്റ്റിൽ

കൊച്ചി: എറണാകുളത്ത് 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒൻപത് പേർ അറസ്റ്റിൽ. മട്ടാഞ്ചേരി ചക്കാമാടം സ്വദേശി ജോഷി തോമസ് (40), തൃശൂർ കൃഷ്ണപുരം സ്വദേശി അജിത്കുമാർ (24), ആലുവ ചൂർണിക്കര സ്വദേശി സലാം (49), പത്തനംതിട്ട കൂരംപാല സ്വദേശി മനോജ് സോമൻ (34) എന്നിവരെ സെൻട്രൽ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പാലാരിവട്ടം പൊലീസും അഞ്ച് പേരെ അറസ്റ്റ് ചെ്യതു. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

2021ആഗസ്റ്റ് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ച പ്രതി ഗോഡ് വിനെ പാരിപ്പള്ളി പൊലീസ് മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെത്തിയ പെൺകുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് ഗോഡ് വിൻ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ പരിചയക്കാരായ ജോഷി, മനോജ് എന്നിവർക്ക് കാഴ്ചവെച്ചു.

അവിടെ നിന്ന് രക്ഷപ്പെട്ട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിയ പെൺകുട്ടിയെ അജിത്ത് കുമാർ പരിചയപ്പെട്ടു. ഇയാൾ ലോഡ്ജിലേക്ക് വിളിച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയും സുഹൃത്തായ സലാമിനെ വിളിച്ചു വരുത്തുകയും ചെയ്തു. ഇയാളും പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. തുടർന്ന് പാലാരിവട്ടത്തെ ഒരു സ്ത്രീയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജിലെത്തിച്ച പെൺകുട്ടിയെ അവിടെ വെച്ച് നിരവധി പേർ പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. ലോഡ്ജ് നടത്തിപ്പുകാരിയായ സ്ത്രീ അടക്കം അറസ്റ്റിലായിട്ടുണ്ട്.

Tags:    
News Summary - Nine people were arrested in the case of 17-year-old gang-rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.