അന്തിമവിധി പോസിറ്റീവ് ആയിരിക്കും -നിമിഷയുടെ മാതാവ്

തിരുവനന്തപുരം: തന്‍റെ ഹരജിയിൽ സുപ്രീംകോടതിയുടെ അന്തിമവിധി പോസിറ്റീവ് ആയിരിക്കുമെന്ന് തിരുവനന്തപുരം സ്വദേശി നിമിഷയെന്ന ഫാത്തിമയുടെ മാതാവ് ബി​ന്ദു. തന്‍റെ കേസ് പരിഗണിച്ചതിൽ സന്തോഷമുണ്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

അന്യ മതത്തിൽപ്പെട്ട ആളെ വിവാഹം കഴിക്കുന്നതിനെ താൻ എതിർക്കുന്നില്ല. എന്നാൽ, വിവാഹം കഴിക്കുന്നവന് മാതാപിക്കളും സ്വന്തമായ ഐഡന്‍റിറ്റിയും ഉണ്ടായിരിക്കണം. ഇന്നലെ കണ്ട ഒരാളെ ഇന്ന് വിവാഹം കഴിക്കുന്നതിനെ പ്രേമമെന്ന് പറയാനാവില്ല. 

മാതാപിതാക്കൾക്കൊപ്പം വന്ന് പെണ്ണ് ചോദിച്ചാൽ ഏതൊരാളും മകളെ വിവാഹം കഴിച്ചു നൽകാൻ തയാറാകും. അല്ലാതെ പ്രേമിക്കുകയും വിവാഹം കഴിക്കുകയും നാടുകടത്തുകയും ചെയ്യുന്നതിനെ ഭയപ്പാടിലൂടെയാണ് കാണുന്നതെന്നും ബി​ന്ദു പറഞ്ഞു. 

കേ​ര​ള​ത്തി​ലെ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ങ്ങ​ൾ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ.​ഐ.​എ) അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാണ്​ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി നി​മി​ഷ ഫാ​ത്തി​മ​യു​ടെ മാ​താ​വ്​  ബി​ന്ദു ഹ​ര​ജി ന​ൽ​കിയത്​. മ​തം​മാ​റി​യ ശേ​ഷം നി​മി​ഷ അ​ഫ്ഗാ​നി​സ്​​ഥാ​നി​ലേ​ക്ക് ക​ട​െ​ന്ന​​ന്നാ​ണ്​ മ​ണ​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ ബി​ന്ദു പ​റ​യു​ന്ന​ത്. നി​മി​ഷ​യെ നി​ർ​ബ​ന്ധി​ത  മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന് വി​ധേ​യ​യാ​ക്കി​യ​താ​ണെ​ന്നും കേ​സ്​ എ​ൻ.​ഐ.​എ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്നു. 

കേ​ര​ള​ത്തി​ലെ മ​ത​പ​രി​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും മ​തം മാ​റി​യ​വ​ർ രാ​ജ്യം വി​ട്ട​തി​നെ കു​റി​ച്ച് എ​ൻ.​ഐ.​എ, റി​സ​ർ​ച്​ ആ​ൻ​ഡ് അ​നാ​ലി​സി​സ്​ വി​ങ്​ (റോ), ​ഐ.​ബി എ​ന്നീ ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

Tags:    
News Summary - Nimisha or Fathima Mother Bindu react to Supreme Court Explanation in Hadiya Case -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.