എടക്കര: പോത്തുകല്ലില്‍ യുവതിയും മൂന്ന് മക്കളും തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കേസില്‍ ഉന്നത അന്വേഷണം ആവശ്യമാണെന്നും മരിച്ച രഹനയുടെ പിതാവ് രാജൻ. മൂന്നു മക്കളേയും കെട്ടിത്തൂക്കാന്‍ മകള്‍ക്ക് ഒറ്റക്ക് കഴിയില്ലെന്നും പാലക്കാട് അട്ടപ്പാടി ചെരിവുകാലായില്‍ രാജന്‍ പറഞ്ഞു.
മൂന്ന് വര്‍ഷമായി മകള്‍ രഹ്നയും ഭര്‍ത്താവ് ബിനേഷും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. സഹോദരീ പുത്രന്‍ കൂടിയായ ബിനേഷിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
മാനസിക പീഡനത്തെ തുടര്‍ന്ന് രഹ്ന നേരത്തെ ബിനേഷിനെതിരെ പോത്തുകല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഭാര്യയും മൂന്നു മക്കളും മരിച്ച വിവരം കുടുംബത്തെ വിളിച്ച് അറിയിച്ചത് ബിനേഷാണെന്നും രാജന്‍ പറഞ്ഞു. ബിനേഷിന്റെ ഭാര്യ രഹ്ന, മക്കളായ ആദിത്യന്‍ (13), അര്‍ജുന്‍ (11), അഭിനവ് (ഒമ്പത്) എന്നിവരെയാണ് വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്.
ടാപ്പിങ് തൊഴിലാളിയായി ബിനേഷ് കോഴിക്കോട് പേരാമ്പ്രയിലെ ജോലി സ്ഥലത്തായിരുന്നു. രഹ്നയെ ഫോണില്‍ കിട്ടുന്നില്ലെന്ന് ബിനേഷ് അയല്‍ക്കാരെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടത്തെിയത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹങ്ങള്‍ പാലക്കാട് അട്ടപ്പാടിയിലെ രഹ്നയുടെ നാട്ടിലത്തെിച്ച് സംസ്‌കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.